Connect with us

Sports

ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന്‍ ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷം; ഹിറ്റ്മാനെ പ്രശംസിച്ച് മുന്‍ പാക് താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചരിത്രമെഴുതിയത്.

Published

on

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചരിത്രമെഴുതിയത്. 351 സിക്‌സറുകള്‍ നേടിയ അഫ്രീദിയെയാണ് രോഹിത് നേരത്തേ മറികടന്നത്.

‘എന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡ് ഏകദേശം 18 വര്‍ഷം നിലനിന്നു. എന്നാല്‍ അത് ഒടുവില്‍ തകര്‍ക്കപ്പെട്ടു. അതിനാല്‍ റെക്കോഡുകള്‍ ഒരു കളിക്കാരന്‍ സ്ഥാപിക്കുകയും മറ്റൊരു കളിക്കാരന്‍ വന്ന് അത് തകര്‍ക്കുകയും ചെയ്യുന്നു. ഇതാണ് ക്രിക്കറ്റ് എന്ന് അഫ്രീദി പറഞ്ഞു. റക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നും താന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന്‍ ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷവാനാണെന്നും അഫ്രീദി പ്രതികരിച്ചു.

‘2008-ല്‍ എന്റെ ഏക ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായി രോഹിത്തിനോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പരിശീലന സമയത്ത്, ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു. അദ്ദേഹത്തിന്റെ ക്ലാസ്സ് എന്നെ ആകര്‍ഷിച്ചു. രോഹിത് ഒരുനാള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്‌സ്മാനായി സ്വയം തെളിയിച്ചിരിക്കുന്നു’ – അദ്ദേഹം പറഞ്ഞു.

‘വിരാടും രോഹിത്തും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാണ്. അടുത്തിടെ നടന്ന ഏകദിന പരമ്പരകളില്‍ കളിച്ച രീതി വെച്ച് നോക്കുമ്പോള്‍ 2027 ലോകകപ്പ് വരെ അവര്‍ക്ക് കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇന്ത്യ ദുര്‍ബലരായ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍, പുതിയ കളിക്കാരെ പരീക്ഷിക്കാനും കോലിയും രോഹിത്തിനും വിശ്രമം നല്‍കുകയും ചെയ്യാം. – അഫ്രീദി  പ്രതികരിച്ചു.

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേയും അഫ്രീദി രംഗത്തെത്തി. താന്‍ ചിന്തിക്കുന്നതും പറയുന്നതും ശരിയാണ് എന്ന് ഗംഭീര്‍ കരുതിയിരിക്കാമെന്നും എന്നാല്‍ എല്ലായിപ്പോഴും അത് ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

News

ശ്രീലങ്കക്കെതിരായ ടി20 പരമ്പര; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങള്‍ ടീമിലിടം നേടിയില്ല

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍.

Published

on

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് ജേതാക്കളായശേഷം ആദ്യമായി ഇന്ത്യന്‍ വനിത ടീം കളിക്കുന്ന പരമ്പരക്കൂടിയാണിത്. ഹര്‍മന്‍പ്രീത് കൗര്‍ തന്നെ ടീമിനെ നയിക്കും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവും.

മലയാളി താരങ്ങളാരും ടീമിലിടം നേടിയില്ല.21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരവും ഇതേവേദിയില്‍ നടക്കും.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ടി20 പരമ്പരക്കുശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കും.

 

Continue Reading

Sports

കട്ടക്കില്‍ കട്ടക്ക് നിന്ന് ഇന്ത്യ; ദക്ഷാണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്തു

ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്.

Published

on

കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്‌നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ 28 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് (59) ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവന്‍ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് കൂടാരം കയറി. 14 പന്തില്‍ 22 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയില്‍ ഏറ്റവും റണ്‍സ് എടുത്തത്. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കത്തില്‍ തന്നെ ഓപ്പണറായ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ ഫോറില്‍ തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ലോഫ്റ്റഡ് ഷോട്ടിന് മുതിര്‍ന്നെങ്കിലും മാര്‍ക്കോ യാന്‍സന്‍ കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാര്‍ യാദവും 12 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ അഭിഷേക് ശര്‍മയെയും തുടര്‍ന്ന് വന്ന തിലക് വര്‍മയെയും 32 പന്തില്‍ 21 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്റെ ക്യാച്ചില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. . പിന്നീട് വന്ന അക്‌സര്‍ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. തകര്‍ത്തടിച്ച ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സെടുത്തു. ജിതേഷ് ശര്‍മ അഞ്ച് പന്തില്‍ പത്ത് റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി. അര്‍ഷ്ദീപിന്റെ പന്തില്‍ ജിതേഷ് ശര്‍മയുടെ കീപ്പര്‍ ക്യാച്ചില്‍ മാര്‍ക്രം പുറത്തായി. പിന്നാലെ ഹാര്‍ദികിന്റെ പന്തില്‍ ഡേവിഡ് മില്ലറും, വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡൊണാന്‍ ഫെരേരയും ജിതേഷിന്റെ കീപ്പര്‍ ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാര്‍ക്കോ യാന്‍സനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തില്‍ അഭിഷേക് ശര്‍മ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.

Continue Reading

Sports

വെടിക്കെട്ടുമായി ഹര്‍ദിക്; അര്‍ധ സെഞ്ചറി; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺ‌സ് വിജയലക്ഷ്യം

മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യ 175 റണ്‍സ് നേടി. ഓപണര്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്‍ പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്‍ തിലക് വര്‍മയും (26), അക്‌സര്‍ പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്‍ദിക് പാണ്ഡ്യയും (28 പന്തില്‍ 59 നോട്ടൗട്ട്) ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്‍ ചെയ്തത് അഭിഷേക് ശര്‍മയും (17), ശുഭ്മാന്‍ ഗില്ലും ആയിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ ലുന്‍ഗി എന്‍ഗിഡിയെ ബൗണ്ടര്‍ പായിച്ച് ഗില്‍ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. നായകന്‍ സൂര്യകുമാര്‍ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്‍ മധ്യനിരയില്‍ തിലക് വര്‍മയും അക്‌സര്‍ പട്ടേലും, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.

ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്‍മാരായുള്ളത്. ടീമില്‍ തിരിച്ചെത്തിയ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.

ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള്‍ റൗണ്ടര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചത്.

Continue Reading

Trending