Connect with us

News

വായു മലിനീകരണം കൂടുന്നു; ഡല്‍ഹിയില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം

തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വാര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം ഏര്‍പ്പെടുത്തി. തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

കൂടാതെ, മാലിന്യം കത്തിക്കുന്ന ആരില്‍ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്‍ക്കരിയും വിറകും ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തലാക്കാനും പരിശോധനകള്‍ നടത്താനും നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തിലെ മോശം വായുഗുണനിലവാരം ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടികള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ‘വളരെ മോശം’ വിഭാഗത്തില്‍ തുടരുകയായിരുന്നു. എന്നാല്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച എക്യുഐ. അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെ ഡല്‍ഹിയിലുടനീളം ഉയര്‍ന്ന എക്യുഐ. റീഡിങുകളാണ് രേഖപ്പെടുത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി

എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

Published

on

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി. എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. ഉച്ചയ്ക്ക് 1.50 ന് സ്‌ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

ശ്രീലങ്കക്കെതിരായ ടി20 പരമ്പര; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങള്‍ ടീമിലിടം നേടിയില്ല

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍.

Published

on

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് ജേതാക്കളായശേഷം ആദ്യമായി ഇന്ത്യന്‍ വനിത ടീം കളിക്കുന്ന പരമ്പരക്കൂടിയാണിത്. ഹര്‍മന്‍പ്രീത് കൗര്‍ തന്നെ ടീമിനെ നയിക്കും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാവും.

മലയാളി താരങ്ങളാരും ടീമിലിടം നേടിയില്ല.21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരവും ഇതേവേദിയില്‍ നടക്കും.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ടി20 പരമ്പരക്കുശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കും.

 

Continue Reading

News

പരവൂരില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്രാവിന്റെ വാല്‍ തട്ടി ഒരു വിദേശ വനിതയ്ക്ക് പരുക്കേറ്റു

Published

on

കൊല്ലം പരവൂര്‍ തീരത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുടുങ്ങിയ നാലുമീറ്റര്‍ നീളമുള്ള തിമിംഗല സ്രാവിനെ ഇന്ന് പുലര്‍ച്ചെ രക്ഷപ്പെടുത്തി. പരവൂര്‍ തെക്കുംഭാഗം മുസ്‌ലിം പള്ളിക്ക് സമീപം കമ്പവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളുടെ വലയിലാണ് കൂറ്റന്‍ സ്രാവ് ആകസ്മികമായി കുടുങ്ങിയത്.

വല വലിച്ചെത്തിച്ചപ്പോള്‍ അവശനിലയില്‍ തീരത്തോട് ചേര്‍ന്ന് നീന്തുന്ന സ്രാവിനെ കണ്ട തൊഴിലാളികളും സര്‍ഫിങ്ങിന് എത്തിയ വിദേശ വിനോദസഞ്ചാരികളും സര്‍ഫിങ് ഗൈഡുമാരും ചേര്‍ന്ന് വല മുറിച്ച് മോചിപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്രാവിന്റെ വാല്‍ തട്ടിയതോടെ ഒരു വിദേശ വനിതയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്രാവ് തീരത്ത് നിന്ന് മാറാതെ ഏറെ നേരം നില്‍ക്കുന്നതിനാല്‍ അഞ്ചുതെങ്ങില്‍ നിന്നെത്തിയ തീരദേശ പൊലീസ് ബോട്ടില്‍ വടി കെട്ടി ആഴക്കടലിലേക്ക് മാറ്റി.

സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്‍, പരവൂര്‍ ഇന്‍സ്‌പെക്ടര്‍ വി. ബിജു, ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗല സ്രാവ് പരമാവധി 18 മീറ്റര്‍ നീളവും 21 ടണ്‍ ഭാരവും കൈവരിക്കുന്നതാണ്. ശരീരത്തിലുള്ള പ്രത്യേക പുള്ളിപ്പാടുകള്‍, വലിപ്പമുള്ള വായ, ഫില്‍റ്റര്‍ഫീഡിങ് ശൈലി എന്നിവയാണ് ഇവയുടെ പ്രത്യേകത.

ഷോര്‍ സൈനര്‍ വലയില്‍ കുടുങ്ങിയ സ്രാവ് ഏകദേശം നാല് മീറ്ററോളം നീളമുള്ളതായിരുന്നു. 2017ല്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ്ഓഫ് ഇന്ത്യയും വനം വകുപ്പും ചേര്‍ന്ന് കേരള തീരത്ത് തിമിംഗല സ്രാവ് സംരക്ഷണ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലം തീരത്ത് ഒരു തിമിംഗല സ്രാവിന്റെ മരണത്തെ തുടര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വല നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 25,000 രൂപയുടെ അടിയന്തര ധനസഹായ സംവിധാനം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

Continue Reading

Trending