Connect with us

world

2027 ഓഗസ്റ്റ് 2ന് അപൂർവ പൂർണ സൂര്യഗ്രഹണം; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത്

2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.

Published

on

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ 2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.

2027 ഓഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. ഇതോടെ താപനിലയിൽ കുറവുണ്ടാകുകയും, സന്ധ്യാസമയത്തെ പോലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകുകയും ചെയ്യും. കുറച്ച് നിമിഷങ്ങൾ ലോകം പകൽസമയത്തും ഇരുട്ടിലാകും. ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന പ്രതിഭാസമായാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഗ്രഹണസമയത്ത് ചന്ദ്രൻ ഭൂമിയിൽ വീഴ്ത്തുന്ന ഇരുണ്ട നിഴലിനെയാണ് ‘അംബ്ര’ എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഇടുങ്ങിയ നിഴൽ പാതയെ ‘അംബ്ര പാത്ത് ഓഫ് ടോട്ടാലിറ്റി’ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി 100 മുതൽ 200 കിലോമീറ്റർ വരെ വീതിയുള്ള ഈ പ്രദേശത്ത് പകൽ പൂർണമായും രാത്രിയായി മാറും.

എവിടെ ദൃശ്യമാകും?

2027 ഓഗസ്റ്റ് 2ന് നടക്കുന്ന പൂർണ സൂര്യഗ്രഹണം സ്പെയിൻ, പോർച്ചുഗൽ എന്നിവ ഉൾപ്പെടുന്ന തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും വടക്കേ ആഫ്രിക്കയിലെ മൊറോക്കോ, അൾജീരിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയും കടന്നുപോകും. തുടർന്ന് സൗദി അറേബ്യ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ, ഏദൻ ഉൾക്കടൽ, സൊമാലിയ എന്നിവിടങ്ങൾ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയാകും അംബ്ര പാത സഞ്ചരിക്കുക. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായായിരിക്കും ദൃശ്യമാകുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ 10 മരണം

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റോണി ആല്‍ബനീസ് അപലപിച്ചു.

Published

on

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ മരിച്ചു. അക്രമികള്‍ ആളുകള്‍ക്കു നേരെ 50 തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റോണി ആല്‍ബനീസ് അപലപിച്ചു.

ഉച്ചക്ക് 2.17 ഓടെയാണ് വെടിവെപ്പുണ്ടായത്. രണ്ടില്‍ കൂടുതല്‍ പേര്‍ കുറ്റ കൃത്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം ഉണ്ടായ ഉടന്‍ പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Continue Reading

Health

കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്

Published

on

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

Continue Reading

News

അവര്‍ ചിരിച്ചു, വേദനകള്‍ മറന്ന്

Published

on

ഗസ്സ: രണ്ട് വര്‍ഷത്തിലേറെയായി ഇസ്രാഈലി വംശഹത്യയില്‍ സര്‍വവും തകര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടവരാണ് ഗസ്സയിലെ കുട്ടികള്‍. കൂട്ട ബോംബാക്രമണം കുടിയൊഴിപ്പിക്കല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം, വീടുകളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞത് തുടങ്ങി ഗസ്സയിലെ കുട്ടികള്‍ കടന്നു പോയത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ചിരി മാഞ്ഞു പോയ ഗസ്സയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചിരി മാഞ്ഞു പോയ മുഖങ്ങളില്‍ ചിരി പടര്‍ത്താനായൊരു ശ്രമം. ഇസ്രാഈലിന്റെ യുദ്ധവും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് ആശ്വാസവും വിനോദവും അനുഭവിക്കാനുള്ള അപൂര്‍വ ഇടം നല്‍കിക്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിലെ കുടിയൊഴിപ്പിക്കല്‍ ക്യാമ്പുകളിലൊന്നില്‍ ഒരു താല്‍ക്കാലിക സ്‌ക്രീന്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പോസിറ്റീവ് വൈബില്‍ ജീവിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു സംരംഭത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മിനാസ് അല്‍ ജാബറിന്റെ പ്രതികരണം. ഗസ്സയിലെ യുദ്ധസമയത്ത് അവര്‍ താമസിച്ചിരുന്ന രംഗങ്ങള്‍, യുദ്ധം തുടങ്ങിയ സീനുകള്‍ക്കൊന്നും സ്‌ക്രീനില്‍ ഇടം നല്‍കിയില്ല.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 20,000 കുട്ടികള്‍ കൊല്ലപ്പെടുകയും 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കുറഞ്ഞത് 55,000 കുട്ടികള്‍ക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ വംശഹത്യയില്‍ നഷ്ടപ്പെട്ടു. 92 ശതമാനം സ്‌കൂളുകളും ഗുരുതരമായി കേടു പാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാല്‍, മിക്ക കുട്ടികള്‍ക്കും രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ല. വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായാണ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എനിക്ക് ഒരു പുതിയ കാര്യമാണ്. ഞാന്‍ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നു. സിനിമ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങള്‍ അത് ശരിക്കും ആസ്വദിച്ചു.’ സിനിമ കാണാനെത്തിയ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടി സാറ അബു ഷാര്‍ബി പറഞ്ഞു. കുട്ടികള്‍ക്കു പ്രതീക്ഷയും ഭാവനയും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി ഫലസ്തീന്‍ സംവിധായകന്‍ മുസ്തഫ അല്‍ നബീഹ് പറഞ്ഞു. എല്ലാം നഷ്ടമായ ഒരു കുട്ടിക്ക് സിനിമയിലൂടെ മികച്ച യാഥാര്‍ത്ഥ്യത്തെ കാണാന്‍ കഴിയും അല്‍ നബിഹ് പറഞ്ഞു.
സിനിമ ഒരു കുട്ടിയെ ഭാവന, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇത് അവരുടെ മനസ്സിനെ ചലിപ്പിക്കുന്നു, അവരെ ഒരു വിദൂര ചക്രവാളത്തിലേക്ക് എത്താന്‍ അനുവദിക്കുന്നു, ഒപ്പം അവര്‍ക്ക് ചുറ്റുമുള്ള നാശത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിറങ്ങളും കഥകളും നിമിഷങ്ങളും കാണിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ വംശഹത്യ തീര്‍ത്ത മാനസികാഘാതത്തില്‍ നിന്നും ഗസ്സയിലെ കുഞ്ഞുങ്ങളെ പടിപടിയായി പുറത്ത് കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനമെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28നാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.

Continue Reading

Trending