Connect with us

india

ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍

ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.

ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.

india

എസ്ഐആര്‍ സമയപരിധി നീട്ടി

അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനാ പ്രക്രിയയ്ക്കുള്ള സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ ഡിസംബര്‍ 18 വരെയും പരിശോധനാ സമയം നീട്ടിയതായി കമ്മിഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ സമയപരിധി ഡിസംബര്‍ 26 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ നേരത്തെ തന്നെ നീട്ടിയിരുന്നു. എന്‍്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18 വരെയാണുള്ളത്. ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 21ന് പുറത്തിറങ്ങും.

 

Continue Reading

india

ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ നഷ്ടപരിഹാരം; 5,000 മുതല്‍ 10,000 വരെ, കൂടാതെ ട്രാവല്‍ വൗച്ചറും

പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

Published

on

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 5,000 മുതല്‍ 10,000 വരെ തുക നല്‍കും. പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച യാത്രക്കാര്‍ക്ക് 10,000 വിലവരുന്ന ട്രാവല്‍ വൗച്ചറുകളും ഇന്‍ഡിഗോ നല്‍കും.

ഈ വൗച്ചറുകള്‍ അടുത്ത 12 മാസം കാലയളവില്‍ ഇന്‍ഡിഗോയുടെ ഏത് യാത്രക്കും ഉപയോഗിക്കാവുന്നതാണ്. ഡിസംബര്‍ 3, 4, 5 തീയതികളില്‍ നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയ സംഭവത്തെത്തുടര്‍ന്ന്, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഡിജിസിഎ ആസ്ഥാനത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഡിജിസിഎ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചത്.

പ്രതിസന്ധി പരിഹരിക്കുംവരെ, ഈ സംഘത്തില്‍ നിന്നുള്ള രണ്ട് പേര്‍ ദിവസവും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ സാന്നിദ്ധ്യം ഉറപ്പാക്കും. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയും ഇന്‍ഡിഗോയെ നിര്‍ദേശിച്ചിട്ടുണ്ട്. 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രതിദിനം ഏകദേശം 400 സര്‍വീസുകള്‍ കുറയുന്ന സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്.

Continue Reading

india

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം

Published

on

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.

13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Trending