kerala
വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി അക്രമം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.
പാലക്കാട്: വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വീടുകയറി അക്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.
മാരകായുധങ്ങളുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയതായാണ് എഫ്ഐആറില്‍ ആരോപിക്കുന്നത്. വീട്ടിലെ സ്ത്രീകളെ ആക്രമിച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.
വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ 11-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത വിപിന്റെ വസതിയിലേക്കാണ് ഇന്ന് രാവിലെ 10 മണിയോടെ സംഘം ചേര്‍ന്ന് ആക്രമണം നടന്നത്. സജിതയുടെ ഭര്‍ത്താവ് വിപിനും അമ്മ പങ്കജത്തും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന് മുഖത്തും ശരീരത്തും പരുക്കുകളുണ്ടെന്ന് കുടുംബം പറയുന്നു.
kerala
അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍
അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന് കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്
കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന് കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്കൂളിലെത്തിയ കൊച്ചുമോന് ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന് സ്കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
kerala
സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം
തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.
പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.
”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള് ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്ട്ടിക്കാര് തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.
kerala
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് ശേഷം വര്‍ധന
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.
14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
