Connect with us

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്; അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കലം

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.

Published

on

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്.

ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്.

ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

സൂപ്പര്‍ ലീഗ് കേരള; സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും

ഫൈനല്‍ മാച്ചിനുള്ള വേദിയും തീയ്യതിയും പിന്നീട് അറിയിക്കും.

Published

on

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നത്.

ഇരുമത്സരങ്ങള്‍ക്കും ഫുട്ബോള്‍ ആരാധകര്‍ ഏറെയെത്താന്‍ സാധ്യതയുള്ളതായും സുരക്ഷപ്രശ്നങ്ങള്‍ ഉടലെടുത്താല്‍ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നും തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് സംഘാടകരെ അറിയിക്കുകയായിരുന്നു.

തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയും കണ്ണൂര്‍ വാരിയേഴ്സും ഏറ്റുമുട്ടും. അതേ സമയം ഫൈനല്‍ മാച്ചിനുള്ള വേദിയും തീയ്യതിയും പിന്നീട് അറിയിക്കും.

 

 

Continue Reading

Sports

ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ജയം; ആര്‍സനല്‍ തോല്‍വിയില്ലാതെ മുന്നില്‍

തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

Published

on

ചാമ്പ്യന്‍സ് ലീഗിലെ പ്രതീക്ഷ നിറഞ്ഞ ഏറ്റുമുട്ടലില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ 2-1ന് മറികടന്ന് ശ്രദ്ധേയ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 28-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളിലൂടെ റയല്‍ ലീഡ് നേടി.

ബെല്ലിങ്ഹാം നല്‍കിയ മനോഹര പാസ് സ്വീകരിച്ച റോഡ്രിഗോ വലതുവശത്തേക്കു ചാടി സിറ്റി ഗോള്‍കീപ്പര്‍ ഡോണരുമ്മയെ മറികടന്നു പന്ത് വലയില്‍ അടിച്ചു. എന്നാല്‍ സിറ്റി അധികനേരം പിന്നില്‍ നിന്നില്ല. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലി സിറ്റിയെ സമനിലയിലെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ ഗ്വാര്‍ഡിയോള്‍ തലവെച്ച പന്ത് ക്വാര്‍ട്ടോയ് തട്ടിയപ്പോള്‍ അത് ഒറല്ലിയുടെ മുന്നിലേക്കെത്തി. അദ്ദേഹം അത് എളുപ്പത്തില്‍ വലയിലെത്തിച്ചു.

43-ാം മിനിറ്റില്‍ മത്സരത്തിന്റെ നിര്‍ണായക നിമിഷവും പിറന്നു. ബോക്സിനുള്ളില്‍ റൂഡിഗര്‍ ഹാളണ്ടിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഹാളണ്ട് തന്നെ ഗോളാക്കി മാറ്റി. ഈ വിജയത്തോടെ സിറ്റി ആറു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടി പട്ടികയില്‍ നാലാം സ്ഥാനത്ത്. തോല്‍വിയോടെ റയല്‍ മാഡ്രിഡ് ഏഴാം സ്ഥാനത്തേക്ക് നീങ്ങി.

പരിക്കേറ്റ് കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന്റെ മികച്ച ഫോമും തുടരുകയാണ്. ബെല്‍ജിയം ക്ലബ് ബ്രൂജിനെ 3-0 ന് തകര്‍ത്ത ആര്‍സനല്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉറച്ചു. 25-ാം, 47ാം മിനിറ്റുകളില്‍ ചുകുന്വാന്‍സോ മദുകെയുടെയും 56-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെയും ഗോളുകളാണ് വിജയത്തിന് അടിത്തറയിട്ടത്.

ആറു മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് നേടി ആര്‍സനല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നായി മാറി. മറ്റു മത്സരങ്ങളിലും ആവേശം നിറഞ്ഞ നിമിഷങ്ങള്‍ സാക്ഷ്യം വഹിച്ചു. അത്ലറ്റിക്കോ ക്ലബ്-പിഎസ്ജി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമ്പോള്‍ ലവര്‍കുസന്‍-ന്യൂകാസില്‍ മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞു. ബെന്‍ഫിക നാപ്പോളിയെ 2-0 ന് തോല്‍പ്പിച്ചപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബോഡോ ഗ്ലിംറ്റിനെ 2-2 ന് പിടിച്ചു നിര്‍ത്തി. യുവന്റസ് പാഫോസ് എഫ്സിയെ 2-0 ന് കീഴടക്കി വിജയപട്ടികയില്‍ ചേര്‍ന്നു.

 

Continue Reading

Sports

ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന്‍ ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷം; ഹിറ്റ്മാനെ പ്രശംസിച്ച് മുന്‍ പാക് താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചരിത്രമെഴുതിയത്.

Published

on

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചരിത്രമെഴുതിയത്. 351 സിക്‌സറുകള്‍ നേടിയ അഫ്രീദിയെയാണ് രോഹിത് നേരത്തേ മറികടന്നത്.

‘എന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡ് ഏകദേശം 18 വര്‍ഷം നിലനിന്നു. എന്നാല്‍ അത് ഒടുവില്‍ തകര്‍ക്കപ്പെട്ടു. അതിനാല്‍ റെക്കോഡുകള്‍ ഒരു കളിക്കാരന്‍ സ്ഥാപിക്കുകയും മറ്റൊരു കളിക്കാരന്‍ വന്ന് അത് തകര്‍ക്കുകയും ചെയ്യുന്നു. ഇതാണ് ക്രിക്കറ്റ് എന്ന് അഫ്രീദി പറഞ്ഞു. റക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നും താന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരന്‍ ഈ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷവാനാണെന്നും അഫ്രീദി പ്രതികരിച്ചു.

‘2008-ല്‍ എന്റെ ഏക ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായി രോഹിത്തിനോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പരിശീലന സമയത്ത്, ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു. അദ്ദേഹത്തിന്റെ ക്ലാസ്സ് എന്നെ ആകര്‍ഷിച്ചു. രോഹിത് ഒരുനാള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്‌സ്മാനായി സ്വയം തെളിയിച്ചിരിക്കുന്നു’ – അദ്ദേഹം പറഞ്ഞു.

‘വിരാടും രോഹിത്തും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാണ്. അടുത്തിടെ നടന്ന ഏകദിന പരമ്പരകളില്‍ കളിച്ച രീതി വെച്ച് നോക്കുമ്പോള്‍ 2027 ലോകകപ്പ് വരെ അവര്‍ക്ക് കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇന്ത്യ ദുര്‍ബലരായ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍, പുതിയ കളിക്കാരെ പരീക്ഷിക്കാനും കോലിയും രോഹിത്തിനും വിശ്രമം നല്‍കുകയും ചെയ്യാം. – അഫ്രീദി  പ്രതികരിച്ചു.

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേയും അഫ്രീദി രംഗത്തെത്തി. താന്‍ ചിന്തിക്കുന്നതും പറയുന്നതും ശരിയാണ് എന്ന് ഗംഭീര്‍ കരുതിയിരിക്കാമെന്നും എന്നാല്‍ എല്ലായിപ്പോഴും അത് ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending