Connect with us

kerala

ക്രിസ്തുമസ് അവധി 12 ദിവസം; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

Published

on

കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്മസ് അവധി സാധാരണത്തേക്കാള്‍ ദീര്‍ഘമായിരിക്കും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ 12 ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

ഡിസംബര്‍ 15ന് ആരംഭിച്ച പരീക്ഷകള്‍ 23ന് തന്നെ അവസാനിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍ ചെലവഴിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവധിയും ഉണ്ടായിരിക്കുന്നു. ഡിസംബര്‍ 9ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് അവധിയുണ്ടായിരുന്നു.

രണ്ടാമത്തെ ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും പൊതുഅവധി ലഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 13ന് കൂടി അവധി ഉണ്ടായിരിക്കും. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിക്കും. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.

കാഞ്ഞങ്ങാട് ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 23, 27, 31 തീയതികളില്‍ വയനാട് യാത്രകളും ഡിസംബര്‍ 26, ജനുവരി 2 തീയതികളില്‍ പാലക്കയം തട്ട്-പൈതല്‍മല-ഏഴരക്കുണ്ട് യാത്രയും നടത്തും. ഡിസംബര്‍ 27ന് കരിയാത്തുംപാറയിലേക്കും ഡിസംബര്‍ 30ന് കണ്ണൂരിലേക്കും ജനുവരി ഒന്നിന് കടലുണ്ടി-ചാലിയം യാത്രക്കും സൗകര്യമുണ്ട്.

ഡിസംബര്‍ 28 മുതല്‍ 31 വരെ ഗവി, അടവി, കമ്പം, രാമക്കല്‍മേട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘയാത്രയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26 മുതല്‍ 29 വരെ വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും 29 മുതല്‍ 31 വരെ നിലമ്പൂര്‍- കക്കാടംപൊയില്‍ യാത്രയും ലഭ്യമാണ്. യാത്ര സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചലച്ചിത്രമേളയുടെ ആദ്യ ദിനം ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍

ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു

Published

on

ഡിസംബര്‍ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍. ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ ചിത്രമാണിത്.  ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 വൈകീട്ട് 6 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

കലാഭവന്‍ തിയറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്’ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്‌കാരിക തലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.

വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ അലക്‌സാണ്‍ട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘അലക്‌സാണ്‍ട്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍’ രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്.  ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ ഒന്നാം ദിനം പ്രദര്‍ശിപ്പിക്കുക പോളിന്‍ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ ആണ്.

ഇമ്മാനുവല്‍ ഫിങ്കില്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റും’, കൈ ഷാങ്ജുനിന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്‍’എന്നിവ കൈരളി തിയേറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ‘ഫ്രാഗ്മെന്റ്‌സ് ഫ്രം ദ ഈസ്റ്റ്’, ‘അണ്‍റ്റൈയ്മബിള്‍’, ‘ബീഫ്’, ‘ഷോപ്പാന്‍ എ സനാറ്റ ഇന്‍ പാരിസ്’, ‘ബ്ലൂ ട്രയല്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

 

Continue Reading

kerala

കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

Published

on

കണ്ണൂരില്‍ തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആയ കണിയാന്‍ചാല്‍ വാര്‍ഡിലാണ് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജ് തന്റെ കൈവശമുള്ള വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസര്‍ പറയുന്നത്. ഏലിക്കുട്ടി ജോണ്‍ മുകളേല്‍, സജി ജോണ്‍ മുകളേല്‍, ജേക്കബ് ആന്റണി ആലപ്പാട്ട് കുന്നേല്‍, ലീലാമ്മ ജേക്കബ്, ജോഷി ജോണ്‍, ജോണ്‍സണ്‍ തട്ടുങ്കല്‍, ജിജി ജോണ്‍സണ്‍, ടോണി ജോണ്‍സണ്‍, കിരണ്‍ ജോണ്‍സണ്‍, ക്രിസ്റ്റി ജോണ്‍സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറയുന്നത്.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

 

Continue Reading

kerala

മുഖ്യമന്ത്രി അജണ്ട മാറ്റാന്‍ ശ്രമിക്കുന്നു ശബരിമല സ്വര്‍ണക്കൊള്ള മറക്കാനാണ് രാഹുല്‍ വിഷയം ഉന്നയിക്കുന്നത്: ഷാഫി പറമ്പില്‍

പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു

Published

on

പാലക്കാട്: തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ. ജനങ്ങൾ തീരുമാനിച്ച അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ. പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി ശബരിമല സ്വർണക്കൊള്ള ചർച്ചയാവുന്നതിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ആരോപിച്ചു.

Continue Reading

Trending