കൊച്ചി: കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊച്ചിനാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. കോസ്റ്റ് ഗാര്‍ഡിന്റെ ചേത് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലെ ഡിസ്ട്രിക്റ്റ്-4 കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെ പതിവു പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. പക്ഷിയുമായുള്ള കൂടിയിടി ഒഴിവാക്കുന്നതിന് താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം ഇടിച്ചിറക്കുകയായിരുന്നു. കോപ്റ്ററിലുണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു.