kerala
ദേശീയപാതയില്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാബു ഓടിച്ചിരുന്ന എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്ക്; ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല; കെ.സി വേണുഗോപാല്‍
ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.
സംസ്ഥാനത്തെ തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി വേണുഗോപാല്‍. ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാനതകള്‍ ഇല്ലാത്ത വിജയം യുഡിഎഫിന് ലഭിച്ചു. പോളിങ് ദിവസം വരെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. ഭരണത്തിന്റെ പ്രയാസങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നില്‍ക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചു നേടിയ വിജയമാണ് യുഡിഎഫ് നേടിയത്. വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും അഘോരാത്രം പ്രവര്‍ത്തിച്ചു. ജനങ്ങളാണ് യുഡിഎഫിന്റെ ക്യാപ്റ്റന്‍, വ്യക്തിപരമായി ആരുടെയും വിജയമല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്.
കേന്ദ്രവുമായി കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടില്‍ അണികള്‍ക്ക് വരെ ആശങ്കയുണ്ട്. മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കുന്നതിന് മുന്‍പേ നടപ്പിലാക്കുകയാണ്. തൃശ്ശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം മുഖ്യമന്ത്രി. പി എം ശ്രീ, ദേശീയ പാത, ലേബര്‍ കോഡ് എന്നിവയില്‍ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവര്‍ത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിച്ചു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കള്‍ക്ക് ആവാമെങ്കില്‍ അണികള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന ചിന്തവന്നു. നിലപാടിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരുമായി സറണ്ടര്‍ സമീപനം ആയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങള്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച. കേരളം ബിജെപിയിലേക്ക് എന്ന മായ പ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ മനസ്സില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. അത് പേരുമാറ്റി അടിച്ചുമാറ്റാന്‍ കഴിയില്ല. കൊടുക്കേണ്ട പണം മുഴുവന്‍ കൊടുത്തു തീര്‍ക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.
ഒപ്പം നിന്നില്ലെങ്കില്‍ അക്രമമാണ് സിപിഎം സമാപനം. പെന്‍ഷന്റെ പേരില്‍ വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയാണ്. സംസാര ശൈലി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എം.എം മണി ഒറ്റയ്ക്ക് പറഞ്ഞതല്ല. അറിഞ്ഞോ അറിയാതെയോ മണിയുടെ വായില്‍ നിന്നും വന്നതാണ്. കേരള ജനങ്ങളെ ഇതുപോലെ അപമാനിച്ച സമയമുണ്ടായിട്ടില്ല. പോക്കറ്റില്‍ നിന്ന് കൊടുക്കുന്ന ഔദാര്യം പോലെ പറയുകയാണ്- കെ. സി വേണുഗോപാല്‍ പറഞ്ഞു.
kerala
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ ആക്രമണം; 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആക്രമണവും വടിവാള്‍ പ്രകടനവും നടത്തിയ സംഭവത്തില്‍ 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി.
2015 മുതല്‍ രണ്ട് തവണയായി എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. ഇതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപിച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കല്ലേറും ബോംബേറും പ്രദേശത്ത് നടന്നിരുന്നു.
kerala
‘നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം, വിശ്രമത്തിന് സമയമില്ല’; സണ്ണി ജോസഫ്
യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും വിശ്രമത്തിന് സമയമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം, സ്ഥാനാര്‍ഥികളുടെ മേല്‍മ, ടീം വര്‍ക്ക് എല്ലാം വിജയത്തിന്റെ അടിത്തറയായെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പറേഷന്‍ കെ. മുരളീധരന്റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. വാര്‍ഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
-
kerala20 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
