kerala
വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടി: പി.കെ നവാസ്
വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടെതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം മലപ്പുറത്തെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും നവാസ് പറഞ്ഞു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിജയന്റെ പോലീസ് വ്യാപകമായി കേസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.
വ്യാജ കേസുകള്‍ മലപ്പുറത്തുകാരുടെ പേരില്‍ എഴുതി നല്‍കിയ വിജയന്റെ പോലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.
ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാര്‍ മറന്നിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ റിസള്‍ട്ട്.
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.
വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനുമെതിരെയാണ് ഈ വിധി.
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്‍ മലപ്പുറത്തെ കുറിച്ച് വര്‍ഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.
15 ല്‍ 15 ബ്ലോക്ക് പഞ്ചായത്തും 12 ല്‍ 11 മുന്‍സിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. 94ല്‍ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്‍ നേടി.
മലപ്പുറത്തെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാന്‍ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.
_പികെ നവാസ്_
kerala
കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.
തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്‍ തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്‍ണമണിഞ്ഞത്.
നാടും നഗരവും യുഡി.എഫിനെ ചേര്‍ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്‍ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്‍കിയെന്നു വേണം വിലയിരുത്താന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിട്ട് ഇടതുമു
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടികള്‍ മറികടക്കുകയെന്നത് തിര്‍ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്‍ക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പറഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്.
ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ ഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പമെങ്കിലും മേല്‍ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ആറണ്ണത്തില്‍ മാത്രമാണ് മേല്‍ കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണി തകര്‍ന്നടിയുകയാണ്.
kerala
ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സിപിഎം: വി.ഡി സതീശന്‍
ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1987ല്‍ ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്‍ വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫ് പയറ്റിയത്. പിണറായി വിജയന്‍ കൊണ്ടുനടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍ പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
kerala
വിജയത്തേരിലേറി മുസ്ലിം ലീഗ്
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വന്‍ വിജയത്തില്‍ മുസ്ലിം ലീഗിന്റേത് തിളക്കമാര്‍ന്ന പ്രകടനം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി. ഗ്രാമപഞ്ചായത്തില്‍ 1980 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ 269 ഡിവിഷനുകളിലും ജില്ല പഞ്ചായത്തുകളില്‍ 50 ഡിവിഷനുകളിലും മുനിസിപ്പാലിറ്റികളില്‍ 310 വാര്‍ഡുകളിലും കോര്‍പറേഷനുകളില്‍ 34 വാര്‍ഡുകളിലുമടക്കം 2043 സീറ്റുകളാണ് മുസ്ലിം ലീഗ് ഇത്തവണ സ്വന്തമാക്കിയത്. വാര്‍ഡുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മികച്ച നേട്ടമുണ്ടാക്കിയ ലീഗ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. മല്‍സരത്തിനിറങ്ങിയ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളില്‍ ഭൂരിപക്ഷവും വലിയ വിജയവും നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബീമാപഉളി വാര്‍ഡില്‍ നിന്നും മുസ്‌ലിം ലീഗിലെ സജിന ടീച്ചറാണ് കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും ഉയര്‍ന്ന ഭൂരിപക്ഷം നേടിയതും. പുത്തന്‍പള്ളി വാര്‍ഡും മുസ്ലിം ലീഗിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഷംന ടീച്ചറിലൂടെയാണ് യൂ ഡി.എഫ്.പിടിച്ചെടുത്തത്. ഇവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊല്ലം ജില്ലയില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ 11 പഞ്ചായത്ത് വാര്‍ഡുകള്‍ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ മുനിസിപ്പല്‍ ഡിവിഷന്‍ എന്നിവയിലും മുസ്ലിം ലിഗ് വിജയിച്ചു.
ആലപ്പുഴ ജില്ലയില്‍ ആറു മുനിസിപ്പല്‍ വാര്‍ഡുകള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 10 പഞ്ചായത്ത് വാര്‍ഡുകളും മുസ്ലിം ലീഗ് വിജയിച്ചു പത്തനംതിട്ട ജില്ലയില്‍ മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളും മൂന്ന് പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മുസ്ലിംലീഗ് വിജയിച്ചു. കോട്ടയം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും 9 മുനിസിപ്പല്‍ വാര്‍ഡുകളും 5 പഞ്ചായത്ത് വാര്‍ഡുകളും ലീഗ് പിടിച്ചു. ഇടുക്കിയില്‍ മുനിസിപ്പല്‍ ബ്ലോക്ക്, ഗ്രാമപഞ്ചായ ത്തുകളിലായി 57 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 16 വാര്‍ഡില്‍ വിജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒമ്പതിടത്ത് മല്‍സരിച്ച മുസ്ലിം ലീഗ് എട്ട് സിറ്റുകളില്‍ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം നേടി. ആറു വാര്‍ഡുകള്‍ നിലനിര്‍ത്തി. രണ്ടു വാര്‍ഡുകള്‍ തിരിച്ചുപിടിച്ചു വിവിധ ഗ്രാമപഞ്ചായത്തുകളിലെ 25 വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് വിജയിച്ചു. ഉടുമ്പന്നൂര്‍ 4. വണ്ണപ്പുറം 4, ഇടവെട്ടി 3, കുമളി 3, അടിമാലി 2, വെളത്തുവല്‍ 2, കുമാരമംഗലം 2, ജാക്കാട് 1, പീരുമേട് 1, കു ടയത്തൂര്‍ 1, മുട്ടം 1, ആലക്കോ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ വിജയികള്‍. രാജാക്കാട് പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം സുധീര്‍ ഉജ്വല വിജയം നേടി. എറണാകുളത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും മൂന്ന് കോര്‍പറേഷന്‍ വാര്‍ഡുകളും 21 മുനിസിപ്പല്‍ വാര്‍ഡുകളും 10 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും 57 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മുസ്ലിം ലിഗ് വിജയിച്ചു. പല്ലാരി മംഗലം പഞ്ചായത്തില്‍ 14 ല്‍ 13 സീറ്റും നേടി യൂഡിഎഫ് ഭരണം തിരിച്ചു പിടിച്ചപ്പോള്‍ 9 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 9 സീറ്റും വിജയിച്ചു
-
kerala13 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
