Sports
റയലിനെ തരിപ്പണമാക്കി സിറ്റി
സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ രണ്ട് ഗോളിന് സെല്‍റ്റാ വിഗയോട് തോറ്റപ്പോള്‍ ഹെഡ് കോച്ച് സാബി അലോണ്‍സോ പറഞ്ഞത് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്.
ലണ്ടന്‍:സ്വന്തം മൈതാനത്ത് യല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ രണ്ട് ഗോളിന് സെല്‍റ്റാ വിഗയോട് തോറ്റപ്പോള്‍ ഹെഡ് കോച്ച് സാബി അലോണ്‍സോ പറഞ്ഞത് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്. എന്നാല്‍ ആ യൂറോപ്യന്‍ പോരാട്ടത്തില്‍ 1-2ന് തകര്‍ന്നതോടെ കോച്ചിന്റെ കസേര തന്നെ തെറിക്കുമോ എന്ന വലിയ ചോദ്യവുമുയര്‍ന്നു.
ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസമുണ്ടായ അങ്കങ്ങളില്‍ കാര്യമായ മറ്റ് അട്ടിമറികള്‍ നടന്നില്ല. കരുത്തരായ യുവന്തസ് സ്വന്തം വേദിയില്‍ രണ്ട് ഗോളിന് പാഫോസിനെയും ആഴ്സനല്‍ തകര്‍പ്പന്‍ ഫോമില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തില്‍ നിന്നുളള ക്ലബ് ബ്രഷെയെയും ബെനഫിക്ക ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ രണ്ട് ഗോളിനും കോപ്പന്‍ഹേഗന്‍ 3-2ന് വില്ലാ റയലിനെയും അയാക്‌സ് 4-2ന് കുറബാഗിനെയും തോല്‍പ്പിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. പി.എസ്.ജിയും അത്‌ലറ്റികോ ബില്‍ബാവോയും തമ്മിലുളള അങ്കത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ബൊറുഷ്യ ഡോര്‍ട്ടുമണ്ടിനെ 2-2 ല്‍ തളച്ച് ബോഡോ ശക്തി കാട്ടി.
ഇംഗ്ലീഷ് പ്രബലന്മാരായ ന്യൂകാസില്‍ യുനൈറ്റഡും ജര്‍മനിയിലെ ബയര്‍ ലെവര്‍കൂസനും തമ്മിലുളള മല്‍സരം 2-2 ല്‍ സമാപിച്ചു.ഇംഗ്ലീഷ് സോക്കറില്‍ ലിവര്‍പൂള്‍ കോച്ച് ആര്‍നേസ്ലോട്ടും സൂപ്പര്‍താരം മുഹമ്മദ് സലാഹും തമ്മിലുളള അകലം പോലെ റയലില്‍ കോച്ച് സാബിയും സീനിയര്‍ താരങ്ങളും തമ്മില്‍ അകലം നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്വന്തം വേദിയിലെ രണ്ട് വലിയ തുടര്‍ തോല്‍വികള്‍. ഇന്നലെ കളി കാണാന്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 76,977 പേരുണ്ടായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ആതിഥേയരെ പിന്തുണക്കുന്നവര്‍. ലാലീഗയിലെ ദുര്‍ബലരായ സെല്‍റ്റയോട് രണ്ട് ഗോളിന് തോറ്റതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റയല്‍ നേരിട്ട തിരിച്ചടി. മൂന്ന് പ്രധാനികള്‍ ആ മല്‍സരത്തില്‍ ചുവപ്പില്‍പുറത്തായിരുന്നു. അടിമുടി മാറിയാണ് ഇന്നലെ സിറ്റിക്കെതിരെ ടീം കളിച്ചത്.
പക്ഷേ പരുക്കില്‍ നിന്ന് മുക്തനായിട്ടും കിലിയന്‍ എംബാപ്പേ ബെഞ്ചിലായിരുന്നു. തുടക്കത്തില്‍ തന്നെ റയല്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നി. അവരുടെ മുന്‍ നിരക്കാരന്‍ വിനീഷ്യസ് ജൂനിയറിനെ മത്തേവുസ്‌നുന്‍സ് പിടിച്ച് താഴെയിട്ടപ്പോള്‍ റഫറി സ്‌പോട്ട്കിക്കിന് വിരല്‍ ചൂണ്ടി. എന്നാല്‍ വീഡിയോ റഫറിയുടെ ഇടപെടലില്‍ പെനാല്‍ട്ടി കിക്ക് ബോക്സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായി മാറി. ഫ്രെഡറികോ വെല്‍വാര്‍ഡോയുടെ ഷോട്ട് പുറത്തേക്കായിരുന്നു. ആതിഥേയരായ കാണികളുടെ കൈയ്യടികള്‍ക്കിടെ 28-ാമത് മിനുട്ടില്‍ റയല്‍ മുന്നിലെത്തി. ഇംഗ്ലീഷ് മധ്യനിരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം നല്‍കിയ പന്ത് ഉപയോഗപ്പെടുത്തി ബ്രസീലുകാരന്‍ റോഡ്രിഗോയാണ് കോര്‍ ചെയ്തത്.
എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ റയലിനാ യില്ല. ജോസ്‌കോ ഗര്‍ഡിയോളിന്റെ ഷോട്ട് റയല്‍ ഗോള്‍ക്കിപ്പര്‍ കൊതവ രക്ഷപ്പെടുത്തിയെങ്കിലും കാത്തുനിന്ന് ലെഫ്റ്റ് ബാക്ക് നികോ ഒറേലി പന്ത് വലയിലാക്കി. അതിന് ശേഷമായിരുന്നു റയല്‍ ഞെട്ടിയ പെനാല്‍ട്ടി കിക്കെത്തിയത്. അപകടകാരിയായ മുന്‍നിരക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡിനെ റയല്‍ ഡിഫന്‍ഡര്‍ അന്റോണി യോറുഡിഗര്‍ ബോക്സില്‍ വീഴ്ത്തിയതും സ്‌പോട്ട്കിക്ക്. നോര്‍വെയില്‍ നിന്നുള്ള ഗോള്‍വേട്ടക്കാരന് പിഴച്ചില്ല. ര ണ്ടാം പകുതിയില്‍ റയല്‍ സമനിലക്കായി പരമാവധി ആക്രമണങ്ങള്‍ നടത്തി. പക്ഷേ സിറ്റിയുടെ വിഖ്യാത കാവല്‍ക്കാരന്‍ ജിയാന്‍ ലുയിജി ദോനോരുമ അപാര മെയ്വഴക്കത്തിലായിരുന്നു
Sports
രാജകുമാരന്‍ – 00 (01); രണ്ടാം ടി-20 യില്‍ ഇന്ത്യ തകര്‍ന്നു
ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം.
ചണ്ഡിഗര്‍: രണ്ടാം ടി-20 യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ നാണം കെട്ട തോല്‍വി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ 162 ല്‍ എല്ലാവരും പുറത്തായി. ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം. 24 റണ്‍സിന് നാല് ഇന്ത്യക്കാരെ പുറത്താക്കിയ ഒട്ട് നെല്‍ബാര്‍ട്ട്മാന് മുമ്പിലായിരുന്നു ഇന്ത്യന്‍ ഇന്ത ബാറ്റര്‍മാര്‍ കളി മറന്നത്.
ഏഴ് സിക്സറുകള്‍ ഉള്‍പ്പെടെ 46 പന്തില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കി ന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 213 റണ്‍സിലെത്തിയത്. മറുപടിയില്‍ ഇ ന്ത്യയാവട്ടെ തകര്‍ന്നു. ടീമിലെ രാജകുമാരന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി. കട്ടക്കിലെ ആദ്യ മല്‍സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രം നേടി പുറത്തായ ഉപനായകന്‍ ഇന്നലെ ലുന്‍ഗി എന്‍ഗിടിയുടെ ആദ്യ പന്തിലാണ് മടങ്ങിയത്.
നായകന്‍ സൂര്യകുമാര്‍ യാദവും ദയ നിയത ആവര്‍ത്തിച്ചു. നാല് പന്തില്‍ കേവലം അഞ്ച് റണ്‍സ്. രണ്ട് സിക്സറുകളുമായി പ്രതിക്ഷ നല്‍കിയ അഭിഷേക് ശര്‍മ (17) യും പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലായി. അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി മടങ്ങുമ്പോള്‍ സ്‌കോര്‍ 67. പിന്നെയാണ് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിയത്. മിന്നും ഫോമിലായിരുന്നു തിലക്. 27 പന്തില്‍ അര്‍ധശതകം സ്വന്തമാക്കിയ അദ്ദേഹത്തിന് പക്ഷേ ഹാര്‍ദിക്കിന്റെ സേവനം കൂടുതല്‍ സമയം ലഭിച്ചില്ല. 23 പന്തില്‍ 20 റണ്‍സുമായി ഹാര്‍ദിക് പുറത്തായി. പിന്നെ വന്നവരില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അല്‍പ്പം പൊരുതി. അദ്ദേഹം പുറത്തായതിന് ശേഷം വാലറ്റക്കാരില്‍ ആരും
തിലകിന് പിന്തുണ നല്‍കിയില്ല. ശിവം ദുബേ ഒരു റണ്ണാണ് നേടിയത്. ആഫ്രിക്കന്‍ ഇന്നിം ഗ്‌സില്‍ ഡി കോക്കിന് കാര്യമായ പിന്തുണ നല്‍കുന്ന തില്‍ നായകന്‍ ഐദന്‍ മാര്‍ ക്‌റാം (29) വിജയിച്ചു. പത്ത് പന്തില്‍ 14 ലെത്തിയ ഡിവാള്‍ ഡ് ബ്രെവിസിനെ അക്‌സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പകര ക്കാരനായി വന്ന ഡോണോ വന്‍ ഫെരേരയാണ് സ്‌കോര്‍ 200 കടത്തിയത്. മൂന്ന് കൂറ്റന്‍ സിക്സറുകള്‍ യുവതാരം പയിച്ചു. 12 പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ ഫെരേരക്ക് കാര്യമായ പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയും അര്‍ഷദിപ് സിംഗും ആക്രമി ക്കപ്പെട്ടപ്പോള്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികവ് കാട്ടിയത്.
Sports
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഝാര്‍ഖണ്ഡിനോട് കേരളം അരനാഴിക മാത്രം വിട്ട് തോല്‍വിയേറ്റു. 187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 127 റണ്‍സിന്റെ ലീഡുമായി മികച്ച തുടക്കം നേടിയിട്ടും അവസാനം വിജയം കൈവിട്ടു.
ഒന്നാം വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസത്തെ കളി ആരംഭിച്ചകേരളത്തിന് 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജോബിന്‍ ജോബി (19), ദേവഗിരി (10), തോമസ് മാത്യു (5) എന്നിവരാണ് വീണത്. തുടര്‍ന്ന് അമയ് മനോജ് (17)ഹൃഷികേശ് (23) കൂട്ടുകെട്ട് 34 റണ്‍സ് നല്‍കിയെങ്കിലും ശേഷം മൂന്ന് വിക്കറ്റുകള്‍ വീണ്ടും വീണത് കേരളത്തെ പ്രതിസന്ധിയിലാക്കി.
ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (71)യും സഹോദരന്‍ മാധവ് കൃഷ്ണ (19)യും ചേര്‍ന്ന് 30 റണ്‍സ് നേടിയെങ്കിലും മാധവ് പുറത്തായതോടെ 8 വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് മാനവ് കൃഷ്ണകെ.വി. അഭിനവ് (11) കൂട്ടുകെട്ട് 67 റണ്‍സ് നേടിയതോടെ മത്സരം വീണ്ടും ജീവന്‍ പ്രാപിച്ചു. പക്ഷേ അന്‍മോല്‍ രാജ് തന്റെ തുടര്‍ രണ്ട് ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഝാര്‍ഖണ്ഡിന് ആറു റണ്‍സിന്റെ വിജയം ഉറപ്പിച്ചു.
ഝാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ ഓം 5 വിക്കറ്റും അന്‍മോല്‍ രാജ്, ദീപാന്‍ശു റാവത്ത് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കേരളത്തിന് നിരാശയും ഝാര്‍ഖണ്ഡിന് ത്രില്ലിംഗ് വിജയം കൂടിയാണ് ലഭിച്ചത്.
Sports
ഗില്ലിന്റെ പ്രകടനങ്ങളില്‍ കടുത്ത നിരാശ; 13 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റിയും ഇല്ല
കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം.
കഴിഞ്ഞ 13 ഇന്നിങ്സുകളില്‍ ഗില്‍ വെറും രണ്ടുതവണ മാത്രമാണ് 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതുവരെ ഒരു സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ പോലും വന്നിട്ടില്ല. ഓപ്പണറായി അഭിഷേക് ശര്‍മ്മ-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് മികച്ച ഫോമിലായിരിക്കെ ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിന് മുന്നോടിയായി ടി-20 ടീമില്‍ ഉള്‍പ്പെടുത്തി വൈസ്-ക്യാപ്റ്റന്‍ പദവി നല്‍കുകയും പിന്നാലെ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണിങ്ങില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായതോടെ വിമര്‍ശനം ശക്തമായി. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ പുറത്താകാതെ നേടിയ 20 റണ്‍സും തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ 47, ഓസ്ട്രേലിയയ്ക്കെതിരെ 46 എന്നിങ്ങനെയാണ് ശ്രദ്ധേയമായ സ്‌കോറുകള്‍.
കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം. അതേസമയം ഓപ്പണിങ്ങില്‍ നിന്ന് നീക്കപ്പെട്ട സഞ്ജു 43 ഇന്നിങ്സുകളില്‍ 995 റണ്‍സും മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന്റെ സ്ഥാനത്തിന് നിര്‍ണായകമാകാനാണ് സാധ്യത.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports14 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
