Sports
മെല്‍ബണില്‍ തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തുടര്‍ന്ന് ഓസീസ്
ഏഴില്‍ ആറ് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു.
ദുബായ്: മെല്‍ബണില്‍ ആഷസ് നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഏഴില്‍ ആറ് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ഒന്നില്‍ പരാജയപ്പെട്ടു. 85.71 പോയിന്റ് ശതമാനമാണ് ഓസീസിന്. 72 പോയിന്റും അക്കൗണ്ടിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റില്‍ ജയിക്കുകയും ഒരു മത്സരത്തില്‍ സമനില പിടിക്കുകയും ചെയ്ത ന്യൂസിലന്‍ഡ് രണ്ടാമത്. അവര്‍ക്ക് 77.78 പോയിന്റ് ശതമാനമുണ്ട്. 28 പോയിന്റും കിവീസ് സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്.
മെല്‍ബണില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്കോര്‍: ഓസ്ട്രേലിയ 152&132, ഇംഗ്ലണ്ട് 110&178/6.
ന്യൂസിലന്‍ഡിന്റെ വരവോടെ ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയിന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് നാലാമത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റും 50 പോയിന്റ് ശതമാനവുമുള്ള പാകിസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റും 48.15 പോയന്റ് ശതമാനവുമായി ആറാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലണ്ട് തൊട്ടുപിന്നില്‍ ഏഴാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണുള്ളത്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. 35.19 പോയിന്റ് ശതമാനമാണ് ഇംഗ്ലണ്ടിന്. 38 പോയിന്റും അവര്‍ക്കുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടാണ്.
ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും ഒരു തോല്‍വിയും നാല് പോയിന്റാണ് അവര്‍ക്കുള്ളത്. പോയിന്റ് ശതമാനം 16.67. വെസ്റ്റ് ഇന്‍ഡീസ് എട്ട് മത്സരങ്ങളില്‍ ഏഴിലും തോറ്റു. ഒരു സമനില. നാല് പോയിന്റാണ് അവര്‍ക്ക്. 4.17 പോയിന്റ് ശതമാനവും.
Sports
വിജയങ്ങളില്‍ അമരക്കാരി; മെഗ് ലാനിങ്ങിന്റെ റെക്കോഡ് മറികടന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍മന്‍പ്രീത് 130 ടി20 മത്സരങ്ങളില്‍നിന്ന് 77 വിജയങ്ങള്‍ നേടി.
തിരുവനന്തപുരം: കര്യവട്ടത്ത് നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി അഞ്ച് മത്സര പരമ്പര 3-0 ന് സ്വന്തമാക്കി. ഈ ജയത്തോടെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍മന്‍പ്രീത് 130 ടി20 മത്സരങ്ങളില്‍നിന്ന് 77 വിജയങ്ങള്‍ നേടി. ഇതില്‍ 48 തോല്‍വികളും അഞ്ച് റിസല്റ്റില്ലാത്ത മല്‍സരങ്ങളും ഉള്‍പ്പെടുന്നു.
ആസ്ത്രേലിയയുടെ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങാവട്ടെ 100 മത്സരങ്ങളില്‍ നിന്ന് 76 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 18 എണ്ണത്തില്‍ തോല്‍വി ഒരു മല്‍സരം സമനിലയും അഞ്ചെണ്ണം റിസല്റ്റില്ലാ മല്‍സരവും. വിജയ ശതമാനം 76 ആണ്, കൂടാതെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നാല് ടി20 ലോകകപ്പ് കിരീടങ്ങളും ലാനിങ്ങിന്റെ പേരിലുണ്ട്, ഈ നാഴികകല്ലുകള്‍ പുരുഷ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരിലൊരാളായി അവരെ മാറ്റി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. 112 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കുവേണ്ടി ഷഫാലി വര്‍മ 11 ഫോറുകളും മൂന്ന് സിക്സറുകളും ഉള്‍പ്പെടെ 42 പന്തില്‍ 79 റണ്‍സ് നേടി നോട്ടൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് രണ്ട് ഫോറുകള്‍ ഉള്‍പ്പെടെ18 പന്തില്‍ 21റണ്‍സ് നേടി വിജയത്തിലെത്തിക്കുകയായിരുന്നു. 13.2 ഓവറില്‍ ഇന്ത്യ വിജയം കണ്ടു. ഷഫാലി തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ധശതകം നേടി, ഈ വര്‍ഷത്തെ എട്ട് ടി20 മത്സരങ്ങളില്‍ നിന്ന്, എട്ട് മത്സരങ്ങളിലും ഇന്നിംഗ്സുകളിലുമായി 55.50 ശരാശരിയില്‍ 333 റണ്‍സ് അവര്‍ നേടി. 173-ല്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റും മൂന്ന് അര്‍ധസെഞ്ച്വറികളും 79* എന്ന മികച്ച സ്കോറും ഷഫാലി നേടി.
ഐ.സി.സി വനിത ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയ ഹര്‍മന്‍പ്രീതിന്, വനിത ക്രിക്കറ്റില്‍ ഇന്ത്യയെ അവരുടെ ആദ്യ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുള്ള അവസരവുമുണ്ട്, അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന് എന്നിവരോടൊപ്പം ഇന്ത്യ ശക്തമായ ഗ്രൂപ് എയിലാണ്.
News
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലണ്ട് ജയത്തിലേക്ക്
രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്സില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് സന്ദര്‍ശകര്‍ മുന്നേറുകയാണ്. രണ്ടാംദിനം അവസാന സെഷന് പുരോഗമിക്കവെ, പരമ്പരയിലെ ആദ്യ ജയത്തില്‍ നിന്ന് ഇംഗ്ലണ്ട് 71 റണ്‍സ് മാത്രം അകലെയാണ്.
വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് 22 റണ്‍സില്‍ സ്കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24)യും കാമറൂണ്‍ ഗ്രീന്‍ (19)ഉം മാത്രമാണ് രണ്ടക്കം കടന്നത്.
ഉസ്മാന് ഖ്വാജ, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന് (8), അലക്സ് കാരി (4), ജേ റിച്ചാര്ഡ്സന് (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
Sports
വിജയ് ഹസാരെ ട്രോഫി; മലയാളിക്കരുത്തില്‍ കര്‍ണാടക, പടിക്കലിനും കരുണിനും സെഞ്ചുറി
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പടിക്കലിനും കരുണിനും സെഞ്ചുറി.ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 103 റണ്‍സുമായി മലയാളി താരം കരുണ്‍ നായരും രണ്ട് റണ്‍സോടെ സ്മരണ്‍ രവിചന്ദ്രനുമാണ് ക്രീസില്‍ . 137 പന്തില്‍ 124 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്. നേരത്തെ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പടിക്കല്‍ 118 പന്തില്‍ 147 റണ്‍സടിച്ചിരുന്നു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സഞ്ജു സാംസണ് ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന് കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും(12) മടങ്ങിയതോടെ സ്കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി. എന്നാല്‍ നാലാം വറ്റില് 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അഖില്‍ സ്കറിയയും(27) ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ 100 കടത്തി. 71 റണ്‍സെടുത്ത അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്കറിയയെ വിദ്വത് കവരെപ്പ പുറത്താക്കിയതോടെ കേരളം 128-5ലേക്ക് വീണു.
-
kerala21 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF18 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film19 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india17 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News1 day agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala20 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health20 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala19 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
