kerala
കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും
Health
പക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി
ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി.
കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. തകഴിയിൽ 286 പക്ഷികളെയും കരുവാറ്റയിൽ 715 പക്ഷികളെയും, നെടുമുടിയിൽ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച അണുനശീകരണം നടത്തും.
kerala
‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
കണ്ണൂര്‍: ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തന്നോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയത് ഔചിത്യമില്ലാത്ത സംഭാഷണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണദാസ് മകളുടെ വിവാഹം ഫോണില്‍ വിളിച്ചു പറഞ്ഞതുപ്രകാരമാണ് താന്‍ അവിടെ പോയത്. എന്റെ പഞ്ചായത്തിലെ ഏച്ചൂര്‍ സി.ആര് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ സുരേഷ് ഗോപി കാറില്‍ മടങ്ങുകയായിരുന്നു കൈ ഉയര്‍ത്തി കാണിച്ചപ്പോള്‍ താന്‍ കാറിനരികെ പോയി കൈ കൊടുത്തു. സുരേഷ് ഗോപിയോട് ഇത് എന്റെ നാടാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സാധാരണയായി വിവാഹ ചടങ്ങിനൊന്നും പോയാല്‍ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല. നിങ്ങളെ കൊണ്ട് എടുത്താല്‍ പൊങ്ങുന്നതല്ല ഈ നാടെന്ന് മറുപടി പറയാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ അതുപോലെ ഔചിത്യബോധം ഇല്ലാതെ പെരുമാറാന്‍ പാടില്ലല്ലോയെന്ന് വിചാരിച്ചു ചിരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു. സുരേഷ് ഗോപിയുമായി താന്‍ എംപിയായ കാലത്തെ ഡല്‍ഹിയില്‍ വെച്ചു പരിചയമുണ്ട്. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.
kerala
ടയര്‍ പൊട്ടിയ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു.
തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.
-
News5 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
kerala1 day agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
News2 days ago‘ബാഹുബലി’ എൽ.വി.എം3 വീണ്ടും വിജയം; 6100 കിലോ ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം ബഹിരാകാശത്ത്
