News
ക്രിസ്മസ് ദിനവും ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്
ഇസ്രാഈല്‍ ബോംബാക്രമണങ്ങളുടെയും ഡ്രോണുകളുടെയും ശബ്ദങ്ങള്‍ക്കിടെയായിരുന്നു ഗസ്സയിലെ ക്രൈസ്തവ ജനതയുടെ ക്രിസ്മസ് ആഘോഷം.
ഗസ്സ സിറ്റി: ക്രിസ്മസ് ദിനത്തിലും ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു. വടക്കന്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രാഈല്‍ ബോംബാക്രമണങ്ങളുടെയും ഡ്രോണുകളുടെയും ശബ്ദങ്ങള്‍ക്കിടെയായിരുന്നു ഗസ്സയിലെ ക്രൈസ്തവ ജനതയുടെ ക്രിസ്മസ് ആഘോഷം.
ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നില്ല. പള്ളികളില്‍ ചെറിയ ഒത്തുചേരലുകളും പ്രാര്‍ത്ഥനകളും മാത്രമാണ് നടന്നത്. വടക്കന്‍ ഗസ്സയിലെ ജബാലിയ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയെ വധിച്ചുവെന്നും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായുള്ള സായിര്‍ പട്ടണത്തില്‍ വീടുകള്‍ക്ക് നേരെ ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് മാസം പ്രായമുള്ള ഫലസ്തീന്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റു.
ക്രിസ്മസ് സന്ദേശത്തില്‍ ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതാവസ്ഥയെ ലോകം മറക്കരുതെന്ന് ലിയോ മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. ആഴ്ചകളായി മഴയും കാറ്റും തണുപ്പും സഹിച്ച് കഴിയുന്ന ഗസ്സയിലെ അഭയാര്‍ഥി കൂടാരങ്ങളെക്കുറിച്ച് ലോകം എന്തുകൊണ്ട് ചിന്തിക്കുന്നില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ ചോദ്യം. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് വിവിധ സന്നദ്ധ സംഘടനകളും വ്യക്തമാക്കി.
കൊടിയ യുദ്ധത്തിന്റെ കെടുതികളും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായ ഗസ്സ നിവാസികള്‍ക്ക് ചുരുങ്ങിയ സഹായം പോലും നിഷേധിക്കുന്ന സമീപനമാണ് വെടിനിര്‍ത്തല്‍ ഘട്ടത്തിലും ഇസ്രാഈല്‍ തുടരുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതേസമയം, ജനുവരിയില്‍ തന്നെ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് സ്ഥിരീകരിച്ചതായി ഇസ്രാഈല്‍ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും ആശയവിനിമയം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഗസ്സയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബഗ്ദാദിലെത്തിയ ഹമാസ് ഉന്നതതല സംഘം ഇറാഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
kerala
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 4.2 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.
4205.520 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.
kerala
എനിക്കിത് ഇരട്ടി മധുരം, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന മിടുക്കി; അഡ്വ സ്മിജിയെ അഭിനന്ദിച്ച് അബ്ദുല്‍ വഹാബ് എംപി
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അഡ്വ ഹാരിസ് ബീരാന്‍ എംപി.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അബ്ദുല്‍ വഹാബ് എംപി. എനിക്കിത് ഇരട്ടി മധുരമാണ്, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.’- അബ്ദുല്‍ വഹാബ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
നിറഞ്ഞ സന്തോഷം.
നമ്മുടെ ഉണ്ണികൃഷ്ണന്റെ മകള്‍ എ.പി സ്മിജി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.
സ്മിജി മലപ്പുറം ജില്ലയുടെ അഭിമാനമാണ്. അഭിനന്ദനങ്ങള്‍…
kerala
മുക്കടവ് ആളുകേറാ മല കൊലപാതക കേസ്: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു
ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്.
പുനലൂർ: മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലയിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കന്നാസുമായി പമ്പിൽ നിൽക്കുന്ന അനികുട്ടനെ സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കണ്ടതായി വ്യക്തമായിരുന്നു. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് അനികുട്ടന്റെ ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ടൈൽസ് തൊഴിലാളിയായ അനികുട്ടൻ ഇരുനിറം, മെലിഞ്ഞ ശരീരം എന്നിവയുള്ളയാളാണ്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ഷർട്ടും ലുങ്കിയുമാണ് വേഷം. ഇടത് കാലിന് സ്വാധീനക്കുറവുണ്ടെന്നും കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കുന്നതും പതിവാണ്.
ഇടത് കാലിന് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23നാണ് മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തെ അനികുട്ടനിലേക്കെത്തിച്ചത്.
കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയലിനായി ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.
പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കറിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഫോൺ നമ്പറുകൾ:
സി.ഐ – 9497987038
എസ്.ഐ – 9497980205
സ്റ്റേഷൻ – 0475 2222700
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News1 day agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala2 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
kerala12 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
