Connect with us

kerala

മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ്‌ ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറ‍ഞ്ഞു.

ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറ‍ഞ്ഞു.

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.

GULF

വിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ

ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്

Published

on

ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു.

ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

രാംനാരായണൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട് : പാലക്കാട് വാളയാർ അട്ടപ്പുള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ ബാഗേലിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു. കടുത്ത വംശവെറിയുടെ ഇരയാണ് രാംനാരായണൻ. ഏകദേശം രണ്ട് മണിക്കൂറോളമാണ് രാംനാരായണൻ ആൾക്കൂട്ട അക്രമണത്തിനിരയായത്. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ വരെ കുടുംബം തയ്യാറായിരുന്നില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരവും എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം തുടങ്ങിയവയായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്നും പ്രഖ്യാപിക്കപ്പെട്ട സഹായം അപര്യാപ്തമാണെന്നും കുടുംബം ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

കേരളത്തിന് തീരാ കളങ്കമായി മാറിയ സംഭവത്തിലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളെടുക്കാനുള്ള ശ്രമമുണ്ടായിട്ടില്ല. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഒരു യുവാവിനെ ഉത്തരേന്ത്യൻ മോഡൽ കൊലപാതകത്തിന് ഇരയാക്കിയ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ച് വരുന്നത്. കൊലചെയ്യപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് നീതി നൽകാനും ആവശ്യമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

kerala

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്.

Published

on

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) യാണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

യുവതിയുടെ മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയത് കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്തകുഴലില്‍ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി പറയുന്നു.

 

Continue Reading

Trending