GULF
വിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്
ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു.
ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
GULF
ദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.
ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കടുത്ത വൈകിപ്പിൽ. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.
വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ എത്തിയ ഫ്ലൈറ്റാണിതെന്നും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഒരു യാത്രികൻ പറഞ്ഞു. തന്റെ പിതാവ് മരിച്ച് കിടക്കുകയാണെന്നും അടിയന്തിരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ നിരവധി കുട്ടികൾ വിമാനത്തിലുണ്ടെന്നും, ഇതുവരെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രായമായവരും രോഗികളുമായ യാത്രക്കാരും വിമാനത്തിലുണ്ടായതിനാൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് യാത്രക്കാർ പറയുന്നു.
അതേസമയം, തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിൽ ഇറക്കേണ്ടിവന്നതാണ് വൈകിപ്പിന് കാരണമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. ഇതിന്റെ പ്രത്യാഘാതമായാണ് ദുബൈ–തിരുവനന്തപുരം സർവീസ് വൈകിയതെന്നും, വിമാനം നാളെ (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
GULF
ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
-ദമ്മാം കെഎംസിസി
ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി.
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്-
അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു.
ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.
GULF
വ്യാജ കോളുകള്‍, ലിങ്കുകള്‍, പോസ്റ്ററുകള്‍, ലേലങ്ങള്‍ സൈബര്‍ തട്ടിപ്പ് ‘ജാഗ്രത പാലിക്കുക’ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്
സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
അബുദാബി: സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി പോലീസിന്റെ എക്‌സ്റ്റേണല്‍ റീജിയണ്‍സ് പോലീസ് ഡയറക്ടറേറ്റിന്റെ ഭാഗമായ ബനിയാസ് പോലീസ് സ്റ്റേഷന്‍, അല്‍മഫ്‌റഖ് പ്രദേശത്തെ അല്‍റാഹ വര്‍ക്കേഴ്സ് വില്ലേജില്‍ ഇതുസംബന്ധിച്ചു ‘ജാഗ്രത പുലര്‍ത്തുക’ എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ആധുനിക സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക തട്ടിപ്പ് സാങ്കേതിക വിദ്യകളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കു ന്നതിനുമുള്ള അബുദാബി പോലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. അജ്ഞാത ഫോണ്‍ കോളുകള്‍, വ്യാജ ലിങ്കുകള്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ ജോലി പോസ്റ്ററുകള്‍, വഞ്ചനാപരമായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വ്യാജ ലേലങ്ങള്‍, ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ തുടങ്ങിയ ഏറ്റവും പ്രചാരത്തിലു ള്ള സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ചു പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. വ്യാജ ഫോണ്‍ നമ്പറുകള്‍, വാഹനങ്ങള്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പണ അഭ്യര്‍ത്ഥനകള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘ജാഗ്രത പാലിക്കുക’ എന്ന സന്ദേശത്തിലൂടെ ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത വഞ്ചനാരീതികള്‍ തിരിച്ചറിയാനുള്ള പൊതുജനങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് ലക്ഷ്യമി ടുന്നു. ചൂഷണങ്ങളില്‍നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിന് അബുദാബിയിലെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനത്തിന്റെ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും മോചനം നേടാനാകുമെന്ന് പൊലീസ് വ്യക്തമാക്കി
-
kerala3 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala23 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala24 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala24 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india22 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
kerala3 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
