Connect with us

News

കൊടുങ്കാറ്റ്; ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി മറിഞ്ഞുവീണു

ഗ്വായ്ബയില്‍ സ്ഥാപിച്ചിരുന്ന സ്റ്റാച്യു തിരക്കേറിയ റോഡിലാണ് വീണതെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Published

on

ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കൊടുങ്കാറ്റില്‍ മറിഞ്ഞുവീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗ്വായ്ബയില്‍ സ്ഥാപിച്ചിരുന്ന സ്റ്റാച്യു തിരക്കേറിയ റോഡിലാണ് വീണതെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വീഴ്ചയുടെ ആഘാതത്തില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലഭാഗം പല കഷണങ്ങളായി തകര്‍ന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. നഗരത്തിലെ ഒരു റീട്ടെയില്‍ മെഗാസ്‌റ്റോറിന്റെ കാര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണിത്.

ന്യൂയോര്‍ക്കിലെ ഒറിജിനല്‍ പ്രതിമയുടെ പതിപ്പാണ് ഗ്വായ്ബയില്‍ സ്ഥാപിച്ചിരുന്നത്. ന്യൂയോര്‍ക്കിലേതാണ് വീണതെന്ന് ആദ്യം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അതിശക്തമായ കാറ്റില്‍ ഏകദേശം 24 മീറ്റര്‍ ഉയരമുള്ള പ്രതിമ നിലം പതിച്ചത്.

ഏകദേശം 24 മീറ്റര്‍ (78 അടി) നീളമുള്ള പ്രതിമയാണ് തകര്‍ന്നതെന്നും 11 മീറ്റര്‍ (36 അടി) ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിന് ഒന്നും സംഭവിച്ചില്ലെന്നും കമ്പനി അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സംഘത്തെ അയച്ചതായും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.

kerala

ഡിജിറ്റല്‍ തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Published

on

കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.  കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

 

Continue Reading

kerala

തടി ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.

Published

on

എടത്വ: എടത്വ-കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ എടത്വ തലവടി ആനപ്രമ്പാല്‍ കറുത്തേരില്‍ കുന്നേല്‍ വീട്ടില്‍ വിഷ്ണു (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. ഹോസ്റ്റലില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കാരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗം), പിതാവ് കൊച്ചുമോന്‍. ഏക സഹോദരന്‍ വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് തിരിച്ചടി: ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. പരാജയപ്പെടാനുള്ള ഒരു കാരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദമാണെന്ന് സിപിഐ നേതാവ് പി.സന്തോഷ്‌കുമാര്‍ എംപി പറഞ്ഞു. അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഎം നേരത്തേ നടപടിയെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളിയുടെ പ്രചാരണം സമുദായ സൗഹാര്‍ദത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും സന്തോഷ്‌കുമാര്‍ പറഞ്ഞു.
കേരളത്തിലും എസ്ഐആര്‍ വരുമ്പോഴുണ്ടാകുന്ന സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില നേതാക്കളുടെ പ്രസ്താവനകളും മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആഷ്‌നക്കുണ്ടാക്കിയതായും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending