Connect with us

kerala

തെരഞ്ഞെടുപ്പ് തിരിച്ചടി: ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. പരാജയപ്പെടാനുള്ള ഒരു കാരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദമാണെന്ന് സിപിഐ നേതാവ് പി.സന്തോഷ്‌കുമാര്‍ എംപി പറഞ്ഞു. അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഎം നേരത്തേ നടപടിയെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളിയുടെ പ്രചാരണം സമുദായ സൗഹാര്‍ദത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും സന്തോഷ്‌കുമാര്‍ പറഞ്ഞു.
കേരളത്തിലും എസ്ഐആര്‍ വരുമ്പോഴുണ്ടാകുന്ന സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില നേതാക്കളുടെ പ്രസ്താവനകളും മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആഷ്‌നക്കുണ്ടാക്കിയതായും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഐഎഫ്എഫ്‌കെ സിനിമാ വിലക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റസൂല്‍ പൂക്കുട്ടി

ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും റസൂല്‍ പൂക്കുട്ടി

Published

on

ഐഎഫ്എഫ്‌കെയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ചലച്ചിത്രമേള ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. അതിനുള്ള അവസരം ഉണ്ടാകണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ല – അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് തനിക്ക് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Continue Reading

kerala

എസ്.ഐ.ആര്‍ എന്യൂമറേഷന്‍ നാളെ അവസാനിക്കും; മടങ്ങിയെത്താനുള്ളത് 19,460 ഫോമുകള്‍

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്.

Published

on

സംസ്ഥാനത്ത് എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം നാളെ (വ്യാഴാഴ്ച) അവസാനിക്കും. സംസ്ഥാനത്താകെ 2.78 കോടി വോട്ടര്‍മാര്‍ക്കാണ് എന്യൂമറേഷന്‍ ഫോം തയാറാക്കിയത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്. 19,460 ഫോമുകളാണ് ഇനി മടങ്ങിയെത്താനുള്ളത്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബര്‍ 18 വരെ സമയപരിധി നീട്ടുകയായിരുന്നു.

ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം. അപ്ലോഡ് ചെയ്ത 2.77 കോടിയില്‍ 25.08 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ എട്ട് ലക്ഷത്തോളം മരിച്ചവരുടെയും ഇരട്ടിപ്പായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും പേരുകളാണ്. ശേഷിക്കുന്ന 17 ലക്ഷത്തോളം പേരാണ് സ്ഥിരമായി താമസം മാറിപ്പോയവരോ അല്ലെങ്കില്‍ വീട് അടഞ്ഞുകിടക്കുന്നതിനാല്‍ കണ്ടെത്താനാകാത്തവരോ ആയി ഉള്ളത്. അതേ സമയം ഡിസംബര്‍ 23 മുതല്‍ തന്നെ ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി 14 വരെ ഹിയറിങ് നടക്കും. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക.

Continue Reading

kerala

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; പവന് 480 രൂപ വര്‍ധിച്ചു

ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

Continue Reading

Trending