Connect with us

kerala

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്.

Published

on

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

Published

on

മൂന്നുവയസ്സുകാരന്‍ ടാങ്കിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്റെ മകന്‍ ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്‌ലാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരന്‍: ഓസ്റ്റിന്‍.

 

Continue Reading

kerala

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

ശബരിമല പ്രധാന വിഷയം എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന ചോദ്യത്തിന് സിപിഐയുടെ മറുപടി. ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം വാദം.

എന്നാല്‍ എല്‍ഡിഎഫ് യോഗത്തിന് ശേഷവും സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. തോല്‍വി പരിശോധിക്കുന്നതില്‍ സിപിഎം സിപിഐ ഭിന്നിപ്പാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ച് മുന്‍ ദേവസ്വം സെക്രട്ടറി

ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ച് ദേവസ്വം മുന്‍ സെക്രട്ടറി എസ്. ജയശ്രീ. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ ജയശ്രീ മിനുട്‌സില്‍ തിരുത്തല്‍ നടത്തിയെന്നതാണ് കണ്ടെത്തല്‍. ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നായിരുന്നു ഇവര്‍ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജയശ്രീയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

Trending