Connect with us

kerala

കാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം

സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു.

Published

on

കാഞ്ഞങ്ങാട്: പരാജയത്തിൽ വിറളിപൂണ്ട സി.പി.എമ്മുകാർ സംസ്ഥാന വ്യാപകമായി അക്രമം തുടരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറം 35,37 വാർഡുകളിലെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന് പോയ പിഞ്ചു കുട്ടികളായ ഹംസ(12) നാസിഫ് (14)സിനാൻ മുണ്ടത്തോട് (14) എന്നിവരെ പഴയ കടപ്പുറത്തെ സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

kerala

കണ്ണൂര്‍ പിണറായിയില്‍ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം.

Published

on

കണ്ണൂരില്‍ ബോംബ് പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതരപരിക്ക്. കണ്ണൂര്‍ പിണറായി വെണ്ടുട്ടായില്‍ ആണ് സ്‌ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി തകര്‍ന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിന്‍രാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്.

Continue Reading

kerala

സൂരജ് ലാമയുടെ തിരോധാനം; സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

‘പീപ്പിള്‍ ഫ്രണ്ട്‌ലി’ എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നത്.

Published

on

സൂരജ് ലാമയുടെ തിരോധാനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ‘പീപ്പിള്‍ ഫ്രണ്ട്‌ലി’ എന്ന് പറയുന്ന സംസ്ഥാനത്താണ് ഇത് നടന്നത്. ഇവിടെയുള്ള സംവിധാനമാണ് സൂരജ ലാമയെ മരിക്കാന്‍ അനുവദിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു.

സൂരജ് ലാമയുടെ തിരോധാനത്തില്‍ ഹൈക്കോടതി നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. വിഐപി ആയിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാവുമോ ? നാടുകടത്തിയത് പ്രോട്ടോകോള്‍ പ്രകാരമാണോ ? ഇമിഗ്രേഷന്‍ നടപടികള്‍ പാലിച്ചോ എന്നും കോടതി ചോദിച്ചു. സിയാല്‍ അധികൃതരും അനാസ്ഥ കാണിച്ചു. കാണാനില്ല എന്ന എന്ന പരാതി കിട്ടിയതില്‍ എന്ത് നടപടി സ്വീകരിച്ചു ? എന്തിനാണ് അദ്ദേഹത്തെ ഡിപോര്‍ട്ട് ചെയ്തത് ? കൊല്ലാന്‍ വേണ്ടിയാണോ കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.

Continue Reading

kerala

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോടും ആശയങ്ങളോടും ഭയം; വി.ഡി സതീശന്‍

നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി.

Published

on

സംഘപരിവാറിന് ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്നും മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധമുണ്ടെന്നും വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു. നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി.

ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്‌നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു.

നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്.

രാജ്യത്തിന്റെ പട്ടിണി അകറ്റിയ, ഒരു വലിയ വിഭാഗം ജനതയെ പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. 2005 ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമം.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം.

Continue Reading

Trending