Connect with us

News

19കാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവം; വിദ്യാനഗര്‍ എസ്‌ഐയെ സ്ഥലംമാറ്റും

അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.

Published

on

കാസര്‍കോട്: പത്തൊമ്പതുകാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ സ്ഥലംമാറ്റാന്‍ തീരുമാനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം. സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കുന്നത്.

കേസന്വേഷണത്തില്‍ എസ്‌ഐ അനൂപിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതിയാണ് മേനംകോട് സ്വദേശിനിയായ മാജിതയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ഇരുചക്രവാഹനം ഓടിച്ചെന്നാരോപിച്ച് പൊലീസ് കേസെടുത്തത്. വൈകിട്ട് ആറരയോടെ ചെങ്കളയിലെ ഒരു ഫാര്‍മസിക്കു സമീപം മാജിത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്‌കൂട്ടറിനടുത്തേക്ക് എത്തിയ സഹോദരനെ കണ്ട പൊലീസ് കുട്ടിയാണ് വാഹനം ഓടിച്ചതെന്ന സംശയത്തെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

എന്നാല്‍ വാഹനം ഓടിച്ചത് മാജിതയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി വൈ.ബി. വിജയ് ഭാരത് റെഡ്ഡി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം. സുനില്‍കുമാറിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.

kerala

ഓണ്‍ലൈന്‍ തട്ടിപ്പ് ; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി പിടിയില്‍

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്.

Published

on

കോഴിക്കോട്: യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തല്‍.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാന്‍ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

News

സൗദിയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഒട്ടക ലോറി മറിഞ്ഞു

വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടു. റിയാദ് നഗരത്തിന് കിഴക്കുള്ള വാദി അലി റോഡില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മറിഞ്ഞു.

കനത്ത മഴയ്ക്കു പിന്നാലെ താഴ്‌വരയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെയാണ് അപകടം. മറിഞ്ഞ ലോറിയില്‍ നിന്ന് ഒട്ടകങ്ങള്‍ താഴ്‌വരയിലേക്ക് വീണു. യാത്രക്കിടെ കയറുകള്‍ ഉപയോഗിച്ച് ഒട്ടകങ്ങളെ ബന്ധിച്ചിരുന്നതിനാല്‍ അപകടത്തിന് ശേഷം അവയ്ക്ക് ചലിക്കാനോ ലോറിയില്‍ നിന്ന് ദൂരെ മാറാനോ സാധിച്ചില്ല.

അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ദമാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മേഖലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Continue Reading

News

‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള്‍ നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍

വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍.

Published

on

ന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍. ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള്‍ക്ക്, ബുദ്ധിമുട്ടായി തോന്നിയാല്‍ നാളെ തന്റെ കൈകളിലെ വസ്ത്രം മാറ്റാനും നോക്കില്ലേ എന്ന് കക്കാര്‍ ചോദിച്ചു. നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ വിമര്‍ശിച്ചു.

നിയന്ത്രണം ഒരിക്കലും ഒരു കഷണം വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നില്ല. സമത്വം എന്നാല്‍ എപ്പോഴും സമ്മതത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം. നേരത്തെ, ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിതീഷ് മാപ്പ് പറയണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡി പ്രതികരിച്ചു. ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിതാ ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍ അവരുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Continue Reading

Trending