News
യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചേറൂര്‍ മിനി കാപ്പ് സ്വദേശിയായ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍ പുലര്‍ച്ചെയാണ് ജലീസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീഭര്‍ത്താവ് പറഞ്ഞു. മരണത്തിന് മുന്‍ദിവസം ഭര്‍തൃമാതാവുമായും ഭര്‍ത്താവിന്റെ സഹോദരിമാരുമായും ജലീസയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് നിസാര്‍ നിലവില്‍ വിദേശത്താണ്. ജലീസയ്ക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരം ഭിച്ചിട്ടുണ്ട്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്
സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.
kerala
ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി രൂക്ഷം; 19 സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം
ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. കൂടുതല്‍ ചിത്രങ്ങളുടെ സ്‌ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.
ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളില്‍ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.
പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. A poet: unconcealed poetry,All That’s Left of You,Bamako,Battleship Potemkin,Beef,Clash,Eagles of The Republic,Heart of The Wolf,once upon A Time In Gaza,palestine 36,Red Rain,Reverstone,The Hour Of The Furnaces,Tunnels:Sun In The Dark,Yes,Flames,Timbuktu,Wajib,Santosh എന്നി സിനിമകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.
News
സരോവര ചതുപ്പില്‍ നിന്നുള്ള അസ്ഥിഅവശിഷ്ടങ്ങള്‍ വിജിലിന്‌റേതെന്ന് ഫോറന്‍സിക് സ്ഥിരീകരണം
വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്.
കോഴിക്കോട്: ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിന്റെ മരണം സംബന്ധിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ അസ്ഥിഅവശിഷ്ടങ്ങള്‍ വിജിലിന്‌റേതാണെന്ന് കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്.
2019ല്‍ കാണാതായ വിജിലിന്റെ മരണം സംബന്ധിച്ച് സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജിലിന് ബോധം നഷ്ടമായതായും തുടര്‍ന്ന് അവനെ അവിടെ ഉപേക്ഷിച്ച് പോയ സുഹൃത്തുക്കള്‍ രണ്ടുദിവസത്തിന് ശേഷം തിരിച്ചെത്തി മരിച്ച നിലയില്‍ കണ്ട വിജിലിനെ കുഴിച്ചുമൂടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
സംഭവത്തില്‍ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലായി. മൂന്നാം പ്രതിയായ വേങ്ങേരി സ്വദേശി രഞ്ജിത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജിലിനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് വിജയന്‍ ആറു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
തെളിവെടുപ്പിന്റെ ഭാഗമായി ഒന്നാം പ്രതി നിഖിലിനൊപ്പം പൊലീസ് കല്ലായി റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് വിജിലിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്നാണ് വിജിലിനെ കുഴിച്ചുമൂടിയതായി പറയുന്ന സരോവരത്ത് തിരച്ചില്‍ ആരംഭിച്ചത്. കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസ്സമായെങ്കിലും കൂടുതല്‍ സജ്ജീകരണങ്ങളോടെ തിരച്ചില്‍ പുനരാരംഭിച്ചു. തിരച്ചിലിന്റെ മൂന്നാം ദിവസം വിജിലിന്റെ ഷൂ കണ്ടെത്തി.
ഇത് വിജിലിന്‌റേതാണെന്ന് പ്രതികള്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്പത് മീറ്ററിലധികം ദൂരത്ത് ചെളിയും കല്ലും മരത്തടികളും നീക്കം ചെയ്ത് നടത്തിയ പരിശോധനയില്‍ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രാവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി. ഒന്നാം പ്രതി കെ.കെ. നിഖിലും മൂന്നാം പ്രതി ദീപേഷും വിജിലിനെ കുഴിച്ചുമൂടിയതായി കാണിച്ചുതന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് ഈ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, മണ്ണ് മാന്തിയന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവ ഉള്‍പ്പെട്ട വലിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala20 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india13 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala17 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india15 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala18 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News19 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
