Connect with us

kerala

ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി രൂക്ഷം; 19 സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം

ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. കൂടുതല്‍ ചിത്രങ്ങളുടെ സ്‌ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.

ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളില്‍ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.

പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. A poet: unconcealed poetry,All That’s Left of You,Bamako,Battleship Potemkin,Beef,Clash,Eagles of The Republic,Heart of The Wolf,once upon A Time In Gaza,palestine 36,Red Rain,Reverstone,The Hour Of The Furnaces,Tunnels:Sun In The Dark,Yes,Flames,Timbuktu,Wajib,Santosh എന്നി സിനിമകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്

സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്

Published

on

തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

Continue Reading

kerala

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരുടെ പ്രതീക്ഷ യുഡിഎഫ് ആണ് – വി.ഡി സതീശന്‍

‘കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്’

Published

on

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു; ആഗോള വിപണിയില്‍ വന്‍ ഇടിവ്

ഇന്നലെ രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു.

Published

on

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായി. ഇന്നലെ രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു. രണ്ടുതവണയാണ് ഏറ്റവും ഉയര്‍ന്ന വിലയുടെ പുതിയ റെക്കോഡുകള്‍ കുറിച്ചത്.

രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 600 രൂപ വര്‍ധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. 720 രൂപ കൂടി കൂടിയാല്‍ ഒരുലക്ഷം രൂപയില്‍ എത്തുമായിരുന്നു.

ആഗോള വിപണിയില്‍ വന്‍ ഇടിവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 50 ഡോളറോളം കുറഞ്ഞു. ഇന്നലെ വൈകീട്ട് 4,346.28 ഡോളറായിരുന്ന സ്പോട്ട് ഗോള്‍ഡ് വില ഇന്ന് 4,288.75 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 65 ഡോളര്‍ ഇടിഞ്ഞ് 4,314.40 ഡോളറായി. ഇന്നലെ 4,379.15 ഡോളറായിരുന്നു.

Continue Reading

Trending