Connect with us

kerala

മലപ്പുറം ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് തേരോട്ടം 33/ 33 ഡിവിഷനുകളിലും സമ്പൂര്‍ണ വിജയം

മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.

Published

on

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.

ചേറൂരില്‍ യാസ്മിന്‍ അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.

താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.

വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.

Published

on

കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.

ചെറുകാവ് പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്ന പടക്കങ്ങള്‍ ആഘോഷ റാലിയിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് പൊട്ടിയ പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് വീണതോടെ അവ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇര്‍ഷാദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

യു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Published

on

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഗാധമായ നന്ദി അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും കാരുണ്യപൂര്‍ണവും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധത യു.ഡി.എഫിനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ വിജയത്തേക്കാള്‍ കൂടുതലാണെന്നും ജനങ്ങളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കി ആത്മാര്‍ഥതയോടെ പ്രതികരിക്കുന്ന സര്‍ക്കാറിനുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുകയായിരുന്നു. കോര്‍പറേഷനുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം കോര്‍പറേഷനുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.

യു.ഡി.എഫിന്റെ വിജയത്തെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഏറെ നിര്‍ണായകവും ഹൃദയസ്പര്‍ശിയുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ് ഈ ഫലമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

Continue Reading

kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം

കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്ത പ്രകടനം നടത്തിയതായി പരാതി. കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്. വടിവാള്‍ കൈവശം വച്ച് ആളുകളിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രകടനത്തിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ചാണ് അക്രമം നടന്നതെന്നാണ് സൂചന.

 

Continue Reading

Trending