Connect with us

News

വയനാട് തുരങ്കപാത നിര്‍മാണം തുടരും; ഹര്‍ജി തള്ളി ഹൈക്കോടതി

മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം

Published

on

വയനാട്: വയനാട് തുരങ്കപാതയുടെ നിര്‍മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മാണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ വിഷയങ്ങളില്‍ കോടതി നേരിട്ട് ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 8 കിലോമീറ്ററും 73 മീറ്ററുമാണ് തുരങ്കപാതയുടെ ആകെ നീളം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാസമയം ഏകദേശം ഒന്നര മണിക്കൂറായി കുറയും.

ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്ന കൂട്ടായ്മയ്ക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചത്. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.

kerala

‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ല -സന്ദീപ് വാര്യര്‍

ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്.

Published

on

‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു.

ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ന്യൂഡല്‍ഹിയില്‍ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ജോര്‍ദാനിലേക്ക് പോവുകയായിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.

 

Continue Reading

News

ആലപ്പുഴയിൽ യാത്രക്കാരുമായി ഓടുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ച് അപകടം ഒഴിവായി

പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.

Published

on

ആലപ്പുഴ: യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.

ദേശീയപാതയിലെ വളഞ്ഞ വഴിയായ എസ്.എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസിന്റെ മുൻവശത്തെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ യാത്രക്കാരിൽ ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Continue Reading

News

കേരളത്തിലെ ഫുട്‌ബോള്‍ ആവേശം അസാധാരണം; മെസി വരേണ്ടത് ഇവിടെയെന്ന് സിനിമ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രെന്നര്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) 30ാം പതിപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ചലച്ചിത്ര അക്കാദമിയെ സഹായിക്കാനെത്തിയതായിരുന്നു ബ്രെന്നര്‍.

Published

on

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമവും ലയണല്‍ മെസിയോടുള്ള ആരാധനയും തന്നെ അതീവ അത്ഭുതപ്പെടുത്തിയതായി അര്‍ജന്റീനിയന്‍ സിനിമാ നിരൂപകനും ക്യൂറേറ്ററും സിനിമ കണ്‍സള്‍ട്ടന്റുമായ ഫെര്‍ണാണ്ടോ ബ്രെന്നര്‍. ‘അര്‍ജന്റീനയില്‍ മെസി ഇപ്പോഴും അത്യന്തം പ്രാധാന്യമുള്ള വ്യക്തിയാണ്. എന്നാല്‍ കേരളത്തില്‍ മെസിക്കായി ഇത്ര വലിയ ആരാധന കാണുമെന്ന് കരുതിയില്ല. ഇവിടത്തെ ഫുട്‌ബോള്‍ ആവേശം അസാധാരണമാണ്.

മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിലാണ്,’ ബ്രെന്നര്‍ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) 30ാം പതിപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ചലച്ചിത്ര അക്കാദമിയെ സഹായിക്കാനെത്തിയതായിരുന്നു ബ്രെന്നര്‍. ഫുട്‌ബോളിനോടുള്ള തന്റെ പ്രിയം പങ്കുവെക്കുന്നതിനൊപ്പം ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മേളയില്‍ തെരഞ്ഞെടുത്ത ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ പലതും കുടിയേറ്റത്തെ ആസ്പദമാക്കിയവയാണെന്ന് ബ്രെന്നര്‍ വ്യക്തമാക്കി. ഈ പാക്കേജിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘എല്‍ഡര്‍ സണ്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാറ്റിന്‍ അമേരിക്കന്‍ സിനിമയുടെ ചരിത്രത്തെക്കുറിച്ചും ബ്രെന്നര്‍ വിലയിരുത്തല്‍ നടത്തി. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശക്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു അവിടുത്തെ സിനിമകള്‍. പിന്നീട് അവ മൂര്‍ച്ചകുറഞ്ഞ ഫാന്റസി കഥകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന സിനിമയിലെ നിര്‍ണായക വഴിത്തിരിവായി 1990കളുടെ മധ്യത്തില്‍ ആരംഭിച്ച ‘നൂവോ സിനെ അര്‍ജന്റീനോ’ പ്രസ്ഥാനത്തെയും ബ്രെന്നര്‍ പരാമര്‍ശിച്ചു.

കുറഞ്ഞ ബജറ്റുകളും പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ ഈ പ്രസ്ഥാനം അര്‍ജന്റീന സിനിമയുടെ മുഖം തന്നെ മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശന അനുഭവങ്ങളും ബ്രെന്നര്‍ പങ്കുവെച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ ഇന്ത്യയെ പലപ്പോഴും ബോളിവുഡ് കേന്ദ്രീകൃതമായ വാര്‍പ്പു മാതൃകയിലാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സുഗന്ധവ്യഞ്ജനങ്ങള്‍, ബോളിവുഡ്, മലിനമായ വെള്ളമുള്ള സ്ഥലം എന്നിങ്ങനെയാണ് ഇന്ത്യയെക്കുറിച്ച് അവര്‍ പറയുന്നത്. എന്നാല്‍ ഇവിടെയുള്ള സിനിമ യഥാര്‍ത്ഥത്തില്‍ എന്താണെന്നും ഐഎഫ്എഫ്‌കെ എന്താണ് പ്രതിനിധീകരിക്കുന്നതെന്നും എനിക്ക് വ്യക്തമായി അറിയാം,’ ബ്രെന്നര്‍ പറഞ്ഞു.

Continue Reading

Trending