Connect with us

kerala

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; പവന് 480 രൂപ വര്‍ധിച്ചു

ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

kerala

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്.

Published

on

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.

Continue Reading

kerala

കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

Published

on

മൂന്നുവയസ്സുകാരന്‍ ടാങ്കിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്റെ മകന്‍ ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്‌ലാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരന്‍: ഓസ്റ്റിന്‍.

 

Continue Reading

kerala

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

ശബരിമല പ്രധാന വിഷയം എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന ചോദ്യത്തിന് സിപിഐയുടെ മറുപടി. ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം വാദം.

എന്നാല്‍ എല്‍ഡിഎഫ് യോഗത്തിന് ശേഷവും സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. തോല്‍വി പരിശോധിക്കുന്നതില്‍ സിപിഎം സിപിഐ ഭിന്നിപ്പാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.

Continue Reading

Trending