News
കൂടുതല്‍ രാജ്യങ്ങള്‍ക്കും ഫലസ്തീന് പാസ്പോര്‍ട്ടുള്ളവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തി യു.എസ്
യു.എസിലെ വൈറ്റ്ഹൗസിന് മുന്നില്‍ അഫ്ഗാന് പൗരന് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് അനധികൃത കുടിയേറ്റ തടയുന്നതിനായി യാത്രാവിലക്ക് പട്ടിക വിപുലീകരിക്കാന്‍ തീരുമാനിച്ചത്. വെടിവെപ്പില്‍ രണ്ട് ദേശീയ സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്ക്കും ഫലസ്തീന് അതോറിറ്റി പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കുമാണ് പുതുതായി ട്രംപ് ഭരണകൂടം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ, അമേരിക്ക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു. കഴിഞ്ഞ ജൂണില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൂര്‍ണ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
യു.എസിലെ വൈറ്റ്ഹൗസിന് മുന്നില്‍ അഫ്ഗാന് പൗരന് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് അനധികൃത കുടിയേറ്റ തടയുന്നതിനായി യാത്രാവിലക്ക് പട്ടിക വിപുലീകരിക്കാന്‍ തീരുമാനിച്ചത്. വെടിവെപ്പില്‍ രണ്ട് ദേശീയ സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ വിസ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ബുര്‍കിന ഫാസോ, മാലി, നൈജര്‍, സൗത് സുഡാന്, സിറിയ എന്നിവയാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയത്. ഇതിന് പുറമെ, ഫലസ്തീന് അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ള വിദേശ പൗരന്മാര്ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ ഭാഗിക നിയന്ത്രണമുള്ള ലാവോസ്, സിയറ ലിയോണ്‍ രാജ്യങ്ങള്‍ക്ക് പൂര്‍ണ വിലക്കും ഏര്‍പ്പെടുത്തി.
അഴിമതി, വ്യാജ യാത്രാ രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയുള്ള വിദേശ പൗരന്മാര് കൂടിയേറുന്നതിലൂടെ തങ്ങളുടെ പൗരന്മാര്ക്കും രാജ്യത്തിനും സുരക്ഷാ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം വിപുലീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ?അപേക്ഷകളില്‍ പരിശോധന ബുദ്ധിമുട്ടുണ്ടെന്നും, വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ പരിശോധനക്കിടെ പിടിക്കപ്പെടുന്നവരെ തങ്ങളുടെ രാജ്യങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതായും പ്രസ്താവനയില്‍ വിശദീകരിച്ചു.
kerala
മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന് സാമുവല്‍ (32) ആണ് മരിച്ചത്.
മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന് സാമുവല്‍ (32) ആണ് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.
kerala
കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.
മൂന്നുവയസ്സുകാരന് ടാങ്കിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്റെ മകന് ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.
കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരന്: ഓസ്റ്റിന്‍.
kerala
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു
എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയുണ്ടായ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എല്‍ഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളില്‍ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.
ശബരിമല പ്രധാന വിഷയം എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്തെന്ന ചോദ്യത്തിന് സിപിഐയുടെ മറുപടി. ഇരു പാര്‍ട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം വാദം.
എന്നാല്‍ എല്‍ഡിഎഫ് യോഗത്തിന് ശേഷവും സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. തോല്‍വി പരിശോധിക്കുന്നതില്‍ സിപിഎം സിപിഐ ഭിന്നിപ്പാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india3 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
