Connect with us

kerala

എസ്.ഐ.ആര്‍ എന്യൂമറേഷന്‍ നാളെ അവസാനിക്കും; മടങ്ങിയെത്താനുള്ളത് 19,460 ഫോമുകള്‍

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്.

Published

on

സംസ്ഥാനത്ത് എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം നാളെ (വ്യാഴാഴ്ച) അവസാനിക്കും. സംസ്ഥാനത്താകെ 2.78 കോടി വോട്ടര്‍മാര്‍ക്കാണ് എന്യൂമറേഷന്‍ ഫോം തയാറാക്കിയത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്. 19,460 ഫോമുകളാണ് ഇനി മടങ്ങിയെത്താനുള്ളത്. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബര്‍ 18 വരെ സമയപരിധി നീട്ടുകയായിരുന്നു.

ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം. അപ്ലോഡ് ചെയ്ത 2.77 കോടിയില്‍ 25.08 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ എട്ട് ലക്ഷത്തോളം മരിച്ചവരുടെയും ഇരട്ടിപ്പായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും പേരുകളാണ്. ശേഷിക്കുന്ന 17 ലക്ഷത്തോളം പേരാണ് സ്ഥിരമായി താമസം മാറിപ്പോയവരോ അല്ലെങ്കില്‍ വീട് അടഞ്ഞുകിടക്കുന്നതിനാല്‍ കണ്ടെത്താനാകാത്തവരോ ആയി ഉള്ളത്. അതേ സമയം ഡിസംബര്‍ 23 മുതല്‍ തന്നെ ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി 14 വരെ ഹിയറിങ് നടക്കും. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക.

kerala

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; പവന് 480 രൂപ വര്‍ധിച്ചു

ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്.

Published

on

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവല്‍ (32) ആണ് മരിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടിലെത്തിയത്. ചത്തീസ്ഗഡിലാണ് ജോലി ചെയ്തിരുന്നത്.

Continue Reading

kerala

കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

Published

on

മൂന്നുവയസ്സുകാരന്‍ ടാങ്കിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവിന്റെ മകന്‍ ഐഡന്‍ സ്റ്റീവാണ് മരിച്ചത്. കര്‍ണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയാണ്.

കുടുംബസമേതം താമസിക്കുന്ന ഫ്‌ലാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരന്‍: ഓസ്റ്റിന്‍.

 

Continue Reading

Trending