india
യു.പിയില്‍ ക്രിസ്മസ് അവധിയില്ല; വാജ്‌പേയി ശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് യോ.ഗി സര്‍ക്കാറിന്റെ ഉത്തരവ്.
ഉത്തര്‍പ്രദേശില്‍ ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് അറിയിച്ച് യോഗി സര്‍ക്കാര്‍. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് യോ.ഗി സര്‍ക്കാറിന്റെ ഉത്തരവ്.
എന്നാല്‍, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. ഇതില്‍ കേരള, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലത്തേക്ക് ക്രിസ്മസ് അവധി ലഭിക്കും. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക.
ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെയാണ് പഞ്ചാബിലെ ക്രിസ്മസ് അവധി. ഡിസംബര്‍ 25 മുതല്‍ ജനുവരി അഞ്ച് വരെയാണ് രാജസ്ഥാനിലെ ക്രിസ്മസ് അവധി. ഡല്‍ഹി, ഹരിയാന, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിവസം അവധിയായിരിക്കും.
india
യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച: മുഖ്യമന്ത്രിക്കു നേരെ പശു പാഞ്ഞടുത്തു, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ വീണ്ടും സുരക്ഷാവീഴ്ച. കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു പശു പാഞ്ഞടുത്ത സംഭവമാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാവീഴ്ചയാണിത്.
വെള്ളിയാഴ്ച വൈകീട്ട് ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയും മുൻസിപ്പൽ കമീഷണറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
യോഗിയുടെ വാഹനത്തിൽ നിന്ന് ആദ്യം എം.പി രവികൃഷ്ണൻ പുറത്തിറങ്ങി. പിന്നാലെ മുഖ്യമന്ത്രി പുറത്തിറങ്ങാനൊരുങ്ങുന്നതിനിടെയാണ് പശു വാഹനത്തോട് ചേർന്ന് പാഞ്ഞടുത്തത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പശുവിന്റെ ദിശമാറ്റിയതോടെയാണ് അപകടസാധ്യത ഒഴിവായത്. തുടർന്ന് മുൻസിപ്പൽ കമീഷണർ ഗൗരവ് സിങ് സോഗ്രാവാൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രദേശത്തെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ചുമതല വഹിച്ചിരുന്ന മുൻസിപ്പൽ കോർപറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് നടപടി സ്വീകരിക്കാൻ കാരണം.
ഉത്തർപ്രദേശിൽ തെരുവ് കന്നുകാലികൾ അലഞ്ഞുതിരിയുന്ന പ്രശ്നം പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പലരും ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കുതന്നെ തെരുവ് പശുവിന്റെ ആക്രമണം നേരിടേണ്ടിവന്നത്.
india
ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെടുന്ന വിഷയങ്ങള്‍ മോദി പ്രതിപക്ഷത്തിന്റെ തലയിടുന്നു, അവരാണ് ദേശദ്രോഹികള്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങളില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങളില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെടുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ തലയിടുകയാണ് മോദിയെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.
‘അസമിലും കേന്ദ്രത്തിലും ബിജെപിയാണ് ഭരണത്തിലുള്ളത്. അപ്പോള്‍ പരാജയങ്ങളുടെ ഉത്തരവാദിത്തം അവരാണ് ഏറ്റെടുക്കേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ക്കാരാണ് അസം ഭരിക്കുന്നത്. പിന്നെന്തിനാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ മേല്‍ കുറ്റം ചുമത്തുന്നത്.- ഖാര്‍ഗെ ചോദിച്ചു.
‘കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. ഇരട്ട എഞ്ചിന്‍ എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ആ സംസ്ഥാനത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഞങ്ങളാണോ അവിടെ ഭരിക്കുന്നത്?’ അദ്ദേഹം ചോദിച്ചു.
‘അദ്ദേഹം പരാജയപ്പെടുമ്പോഴെല്ലാം എല്ലാ കുറ്റവും പ്രതിപക്ഷത്തിന്റെ തലയിലിടുന്നു. ആ നിലപാടിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. അവരാണ് ദേശദ്രോഹികള്‍, ഞങ്ങളല്ല. ഞങ്ങളാരെയും സംരക്ഷിക്കുന്നില്ല. ഞങ്ങളൊരിക്കലും തീവ്രവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ പിന്തുണയ്ക്കില്ല. സ്വന്തം സര്‍ക്കാര്‍ അവരെ തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ അസമിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിച്ചെന്നും മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
india
നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവച്ച് വീഴ്ത്തി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
നാല് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ റാം യാദവി (40)നെയാണ് സെക്ഷന്‍ 21 പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലതാ ദേശായി വെടിവച്ചത്. രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ കാലിന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളിയായ അമ്മയ്‌ക്കൊപ്പം രാത്രി ഷെഡ്ഡില്‍ ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ യാദവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സെക്ടര്‍ 24ലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു.
പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യാദവിനെ സെക്ടര്‍ 25ലെ ഒരു ഗ്രാമത്തില്‍നിന്ന് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലത ദേശായി പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതി പൊലീസുകാരെ പിടിച്ചുതള്ളി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതി നില്‍ക്കാന്‍ തയാറായില്ല. ഏകദേശം 30 അടി അകലെയായിരിക്കെ താന്‍ മൂന്ന് റൗണ്ട് വെടിവച്ചതായും ഒരു ബുള്ളറ്റ് ഇയാളുടെ കാലില്‍ കൊണ്ടതായും ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു.
-
kerala2 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala22 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala23 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala23 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala1 day agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india21 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india1 day agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
