kerala
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍
വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്.
ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) യാണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.
യുവതിയുടെ മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയത് കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്തകുഴലില്‍ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി പറയുന്നു.
kerala
‘അസോസിയേറ്റ് അംഗത്വം സ്വാഗതാര്‍ഹം, കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം’ -സി കെ ജാനു
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.
വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു.
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.
മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.
ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.
യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.
kerala
പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
കക്കൂത്ത് സ്വദേശി ചേരിയിൽ ഹസ്സൈനാർ (49),പാതായ്ക്കര സ്വദേശി ചെന്താരത്തിൽ മനോജ് (48),കുന്നപ്പള്ളി മാമ്പ്രപ്പടി സ്വദേശി മനക്കാട്ടൂത്ത് മുഹമ്മദ് റോഷൻ (25), കക്കൂത്ത് സ്വദേശി കണ്ണന്തോടി ജിഷാദ് അലി (20),മണ്ണാർമല സ്വദേശി താമരത്ത് സുൽഫിക്കർ (43),
എന്നിവരാണ് പിടിയിലായത്
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലയില്‍ പ്രതികളായ നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 1, 2, 3, 5 പ്രതികള്‍ ബിജെപി അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനെന്നും റിപ്പോര്‍ട്ട്. കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ്/എസ്ടി അട്രാസിറ്റി ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.
അറസ്റ്റിലായവര്‍ നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചത്തലം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതില്‍ പലരും ഒളിവിലാണ്. കേസില്‍ ഇതുവരെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകള്‍ ചുമത്തിയിട്ടില്ല . പ്രതികള്‍ രാം നാരായണനെ ക്രൂരമായി മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാം നാരായണന്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
-
kerala21 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala21 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala34 mins agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala21 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala23 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india20 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india22 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
