india
അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു
ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്.
ഗുജറാത്തില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹില്‍ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ പ്രതാപ് ചന്ദു പറഞ്ഞു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
india
കാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്‍’ ആരംഭിച്ചു
കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ‘ചില്ലൈ കലാന്‍’ ഇന്ന് ആരംഭിച്ചു.
ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീര്‍ താഴ്വരകളില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെത്തി. ഇതോടെ കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ‘ചില്ലൈ കലാന്‍’ ഇന്ന് ആരംഭിച്ചു. താഴ്വരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയും സമതല മേഖലകളില്‍ കനത്ത മഴയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേഘാവൃതമായ കാലാവസ്ഥയെ തുടര്‍ന്ന് രാത്രികാല താപനിലയില്‍ നേരിയ വര്‍ധനവുണ്ടായി. ശ്രീനഗറില്‍ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തിയപ്പോള്‍ ഗുല്‍മാര്‍ഗില്‍ മൈനസ് 1.5 ഡിഗ്രിയും പഹല്‍ഗാമില്‍ മൈനസ് 2.8 ഡിഗ്രിയുമാണ് താപനില.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രധാന മലയോര പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു. സോജില പാസില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചതോടൊപ്പം കൂപ്‌വാരയിലെ സാദ്‌ന ടോപ്പ്, ബന്ദിപ്പോരയിലെ റസ്ദാന്‍ പാസ്, അനന്ത്‌നാഗിലെ സിന്തന്‍ പാസ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മൂന്ന് മാസമായി വരണ്ട കാലാവസ്ഥ മൂലം അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിരുന്ന പൊടിപടലങ്ങള്‍ക്ക് മഞ്ഞുവീഴ്ച താല്‍ക്കാലിക ആശ്വാസമായി. ഇതോടെ വായു ഗുണനിലവാരത്തില്‍ മെച്ചം ഉണ്ടാകുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ആശ്വാസമാകുകയും ചെയ്തു.
‘ചില്ലൈ കലാന്‍’ കാലയളവില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്ന കനത്ത മഞ്ഞുവീഴ്ചയാണ് കാശ്മീരിലെ നദികളും അരുവികളും വേനല്‍ക്കാലത്ത് വറ്റാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. പര്‍വ്വതങ്ങളിലെ ജലസംഭരണികള്‍ മഞ്ഞുകൊണ്ട് നിറയുന്നത് കൃഷിക്കും ശുദ്ധജല ലഭ്യതയ്ക്കും ഏറെ പ്രാധാന്യമുള്ളതാണ്.
ക്രിസ്മസ്–പുതുവത്സര കാലയളവില്‍ മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഇന്നത്തെ മഞ്ഞുവീഴ്ച സഞ്ചാരികള്‍ക്ക് പുതുമയുള്ള ഉണര്‍വ് നല്‍കി. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
india
അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
മംഗളൂരു: അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകിയ റിസോർട്ട് ഉടമക്കെതിരെ ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ടു. ഇവരുടെ കയ്യിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
ബ്രഹ്മാവർ പൊലീസ് സബ്- ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഹനെഹള്ളി ഗ്രാമത്തിലെ കുറടി ശങ്കമ്മ തായ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റീപക് ദമായ് (28), സുനിത ദമായ് (27), ഊർമിള (19), കൈലാഷ് ദമായ് (18), കപിൽ ദമായ് (19), സുനിത ദമായ് (21), മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെ ഒമ്പത് പേരെ കണ്ടെത്തി. ഇവരെല്ലാം റിസോർട്ടിലെ അനധികൃത താമസക്കാരാണ്.
പൊലീസ് റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് പേരിൽ ആർക്കും ഇന്ത്യൻ പൗരത്വമില്ല. ജന്മദേശം തെളിയിക്കുന്ന രേഖകൾ നൽകാൻ അവർക്ക് കഴിഞ്ഞില്ല. ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, യാത്രാ രേഖകൾ, വിസകൾ എന്നിവയുൾപ്പെടെയുള്ള ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖയും വ്യക്തികളുടെ കൈവശം ഇല്ലായിരുന്നുവെന്നും ഇവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
india
നിതീഷ് കുമാര്‍ മുഖാവരണം മാറ്റാന്‍ ശ്രമിച്ച സംഭവം: ഡോക്ടര്‍ ഇതുവരെയും ജോലിക്കെത്തിയില്ല
ബിഹാർ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം മാറ്റിയ യുവതി ഡോക്ടർ ജോലിക്കെത്തിയില്ല. ഇതുവരെയായിട്ടും യുവതി ഡോക്ടറായി ജോലി പ്രവേശിപ്പിച്ചില്ല. ബിഹാർ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർ ജോലിക്കുള്ള അപ്പോയിൻമെന്റ് ലെറ്റർ വിതരണം ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാർ മുഖാവരണം മാറ്റിയത്.
ആയുഷ് ഡോക്ടർ നുസ്രത് പർവീൺ ശനിയാഴ്ച രാത്രി ഏഴ് മണി വരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പട്ന സിവിൽ സർജൻ അവിനാശ് കുമാർ പറഞ്ഞു. ഡിസംബർ 20 ആയിരുന്നു ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി. ഇത് പിന്നീട് നീട്ടി. യുവതിക്ക് ഇനി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കുമോയെന്നതിൽ തനിക്ക് ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സബലൽപൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ പർവീൺ ജോലിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അപ്പോയിൻമെന്റ് ലെറ്റർ ലഭിച്ച ആറോളം പേർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്ന സർക്കാർ പരിപാടിക്കിടെയാണ് ഡോക്ടർ നുസ്രത്ത് പർവീന്റെ മുഖാവരണം മാറ്റാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ വേദിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ അവരെ നോക്കി ‘ഇത് എന്താണ്’ എന്ന് ചോദിക്കുകയും അൽപം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റിനിർത്തി. അതിനിടെ, നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിന്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
