kerala
സത്യപ്രതിജ്ഞക്കിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്.
ആലപ്പുഴ കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു.കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള (58) ആണ് മരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
kerala
കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് വസന്തം: ആവേശക്കടലായി സത്യപ്രതിജ്ഞാ ചടങ്ങ്
ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
കൊല്ലം : കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം കോർപ്പറേഷൻ ഭരണചക്രത്തിലേക്ക് യു.ഡി.എഫ് ആവേശപൂർവ്വം ചുവടുവെച്ചു. ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാവിലെ മുതൽ തന്നെ കൊല്ലം നഗരം യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനങ്ങളെക്കൊണ്ട് സജീവമായിരുന്നു. 11.30-ന് നിശ്ചയിച്ച ചടങ്ങിലേക്ക് മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ എത്തിച്ചേർന്നത്. ത്രിവർണ്ണ പതാകകളും ലീഗിന്റെ ഹരിത പതാകയും ആർ.എസ്.പിയുടെ ചുവന്ന കൊടികളും ആകാശത്ത് ഒരേപോലെ പാറിപ്പറന്നത് മുന്നണിയുടെ ഐക്യവിളംബരമായി മാറി.
ജില്ലാ കളക്ടർ നിയന്ത്രണം ഏറ്റെടുത്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. മുതിർന്ന അംഗമായ കോൺഗ്രസിലെ ഡോ. ഉദയ സുകുമാരന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമമനുസരിച്ച് മറ്റ് അംഗങ്ങൾ ഡോ. ഉദയ സുകുമാരന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
നിയുക്ത മേയർ എ.കെ. ഹഫീസിന്റെ പേര് 47-ാമതായി വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ആവേശഭരിതരായ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ എ. സദഖത്ത് 34-ാമതായും മാജിത വഹാബ് 36 മത് ആയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഉയർന്ന ആവേശം ഭരണമാറ്റത്തിന്റെ തിളക്കം വിളിച്ചോതുന്നതായിരുന്നു.
വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് അംഗങ്ങൾ ഈശ്വരനാമത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആർ.എസ്.പി അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ബി.ജെ.പി അംഗങ്ങളിൽ ഭൂരിഭാഗവും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ അയ്യപ്പനാമത്തിലും ഒരാൾ കൂനമ്പായികുളം അമ്മയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അംഗങ്ങൾ കോർപ്പറേഷൻ കൗൺസിൽ ഹാളിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.
kerala
കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. കണ്ണൂരിലെ അയ്യങ്കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കൊമ്പന്‍. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊമ്പനെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരിക്കുകയാണ്.
മൂന്ന് മണിയോടെ ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്തുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പ് നേരത്തെ അറിയിച്ചത്. കരിക്കോട്ടക്കര പൊലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
kerala
കോഴിക്കോട് മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി
പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട്: മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കണ്ടി സ്വദേശി യാസിന്‍ അറാഫത്തിനാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
വാക്കുതര്‍ക്കം രൂക്ഷമായതിനിടെ മകന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതെന്നാണ് അച്ഛന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെയും മറ്റൊരു മകന്‍ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മകന്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അബൂബക്കര്‍ സിദ്ദിഖ് നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
