Connect with us

kerala

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

ഇന്ന് വൈകീട്ട് മൂന്നുമണിയോടെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.

Published

on

ന്യൂഡല്‍ഹി: വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ഇതനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനത്ത് എത്തുകയും ചെയ്തു.

എന്നാല്‍ വാര്‍ത്താസമ്മേളനം ആരംഭിക്കാന്‍ തൊട്ടുമുമ്പാണ് പ്രഖ്യാപനം മാറ്റിവെച്ചതായി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ച വിശദീകരണവുമായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേര്‍ന്ന അന്തിമ യോഗത്തിലും പ്രഖ്യാപനം മാറ്റുമെന്ന സൂചന നല്‍കിയിരുന്നില്ല. അപ്രതീക്ഷിതമായ തീരുമാനമാണ് ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ധോണിയില്‍ കാറിനു തീപിടിച്ചു; ഒരാള്‍ മരിച്ചു

റോഡരികില്‍ കത്തിക്കൊണ്ടിരുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു

Published

on

പാലക്കാട്: ധോണിയില്‍ മുണ്ടൂര്‍വേലിക്കാട് റോഡരികില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റോഡരികില്‍ കത്തിക്കൊണ്ടിരുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കാറിനകത്ത് ആരാണ് ഉണ്ടായിരുന്നതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി വരികയാണ്.

ആത്മഹത്യയാണോ മറ്റേതെങ്കിലും കാരണമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച ഉത്തരവ്

20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ വാദിച്ചു.

Published

on

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി.

20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയില്‍ ഗൂഢാലോചനയുണ്ട്. തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ഉണ്ടാക്കിയ കേസാണിത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നല്‍കാനുള്ള വിവേകം അവര്‍ക്കില്ലാതിരുന്നതെന്നും സംവിധായകന്റെ അഭിഭാഷകന്‍ വാദിച്ചു.

തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.അതേസമയം പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി’; കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി എന്നും കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞു എന്നും ദിലീപ് ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.

അതിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമായി. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.

 

Continue Reading

Trending