Connect with us

Sports

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 അവസാന പരമ്പര നാളെ

നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

Published

on

അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 അവസാന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിക്കുന്ന് സൂചന. നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചത്.

അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിംഗ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്‌സര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിംഗ് ഇലവനില്‍ തുടരും.

അക്‌സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്താകുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

ഇന്നലെ ലക്‌നൗവില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദിലാണ് നടക്കുക. മൂന്നാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. നാളത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും. നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കാരബാവോ കപ്പ്: ബെന്റ്‌ഫോർഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ

52-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാത്തിസ് റയാൻ ചെർക്കിയും 67-ാം മിനിറ്റിൽ സാവിഞ്ഞോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.

Published

on

ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ (കാരബാവോ കപ്പ്) ബെന്റ്‌ഫോർഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. 52-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാത്തിസ് റയാൻ ചെർക്കിയും 67-ാം മിനിറ്റിൽ സാവിഞ്ഞോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.

ആദ്യ പകുതിയിൽ ബെന്റ്‌ഫോർഡ് സിറ്റിക്കെതിരെ മേൽക്കൈ നേടാൻ ശ്രമിച്ചെങ്കിലും ശക്തമായ സിറ്റി പ്രതിരോധം അവരുടെ നീക്കങ്ങൾ തടഞ്ഞു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ സിറ്റി രണ്ട് ഗോളുകളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം കാരബാവോ കപ്പിന്റെ സെമിഫൈനൽ ചിത്രം ഏതാണ്ട് വ്യക്തമായി. മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. മറ്റൊരു സെമിഫൈനലിൽ ചെൽസി, 23ന് നടക്കുന്ന ആഴ്‌സനൽ–ക്രിസ്റ്റൽ പാലസ് മത്സരത്തിലെ വിജയികളെയാണ് നേരിടുക. എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ആഴ്‌സനലും പാലസും തമ്മിലുള്ള പോരാട്ടം.

രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിഫൈനലുകളുടെ ആദ്യ പാദം 2026 ജനുവരി 12 മുതൽ ആരംഭിക്കും. രണ്ടാം പാദ മത്സരങ്ങൾ 2026 ഫെബ്രുവരി 2 മുതലായിരിക്കും നടക്കുക.

Continue Reading

News

മൂന്നാം ആഷസ് ടെസ്റ്റ്; ഓസീസ് ഒന്നാം ഇന്നിങ്സ് 371, ഇംഗ്ലണ്ടിന് തുടക്കത്തിൽ തകർച്ച

എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി.

Published

on

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലിയോൺ (9) എന്നിവരാണ് പുറത്തായത്. ഇതോടെ ആർച്ചറിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 14 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. 22 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഹാരി ബ്രൂക്ക് (15*), ബെൻ സ്റ്റോക്സ് (5*) എന്നിവരാണ് ക്രീസിൽ. സാക് ക്രൗലി (9), ബെൻ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവർ പുറത്തായി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോൾ, മറ്റ് രണ്ട് വിക്കറ്റുകൾ സ്പിന്നർ നേഥൻ ലിയോണാണ് സ്വന്തമാക്കിയത്.

ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത് സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106)യും അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82)യുമാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരായ ജേക്ക് വെതർലൻഡ് (18), ട്രാവിസ് ഹെഡ് (10) എന്നിവരെ നഷ്ടമായി. തുടക്കത്തിലെ പതർച്ചയ്ക്ക് പിന്നാലെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ മാർനസ് ലബൂഷെയ്ന് (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ പുറത്താക്കി ഇരട്ട പ്രഹരം ഏൽപ്പിച്ചു.

ക്ഷമയോടെ ബാറ്റ് ചെയ്ത ഖ്വാജ 81 പന്തിൽ അർധ ശതകം പൂർത്തിയാക്കി. 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസാണ് താരം നേടിയത്. ക്യാരിയുമായി മികച്ച കൂട്ടുകെട്ടും ഖ്വാജ ഒരുക്കി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 13 റൺസ് നേടി ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകി മടങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ അലക്സ് ക്യാരി പുറത്തായത് ഓസീസിന് തിരിച്ചടിയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 106 റൺസാണ് ക്യാരി നേടിയത്.

Continue Reading

News

മഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു

ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

Published

on

ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

വൈകിട്ട് 6.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും മഞ്ഞുവീഴ്ച മൂലം കളി നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യക്തമായി. ഇതോടെ മൂന്നു മണിക്കൂറിന് ശേഷം മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും. ആ മത്സരം ഇന്ത്യ തോറ്റാലും പരമ്പര നഷ്ടമാകില്ല.

അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇനി പരമ്പരയിൽ കളിക്കില്ല. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന്റെ ട്വന്റി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവോടെയാണ് സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്.

ഏഷ്യ കപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി എത്തിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്കാണ് മാറ്റിയത്. എന്നാൽ ഈ സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല. തുടർന്ന് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്.

പരിശീലനത്തിനിടെയാണ് ഗില്ലിന് കാലിന് പരിക്കേറ്റത്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഗിൽ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്റി20 പരമ്പരയ്ക്കായി തിരിച്ചെത്തിയത്.

Continue Reading

Trending