News
മൂന്നാം ആഷസ് ടെസ്റ്റ്; ഓസീസ് ഒന്നാം ഇന്നിങ്സ് 371, ഇംഗ്ലണ്ടിന് തുടക്കത്തിൽ തകർച്ച
എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലിയോൺ (9) എന്നിവരാണ് പുറത്തായത്. ഇതോടെ ആർച്ചറിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 14 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. 22 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഹാരി ബ്രൂക്ക് (15*), ബെൻ സ്റ്റോക്സ് (5*) എന്നിവരാണ് ക്രീസിൽ. സാക് ക്രൗലി (9), ബെൻ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവർ പുറത്തായി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോൾ, മറ്റ് രണ്ട് വിക്കറ്റുകൾ സ്പിന്നർ നേഥൻ ലിയോണാണ് സ്വന്തമാക്കിയത്.
ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത് സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106)യും അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82)യുമാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരായ ജേക്ക് വെതർലൻഡ് (18), ട്രാവിസ് ഹെഡ് (10) എന്നിവരെ നഷ്ടമായി. തുടക്കത്തിലെ പതർച്ചയ്ക്ക് പിന്നാലെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ മാർനസ് ലബൂഷെയ്ന് (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ പുറത്താക്കി ഇരട്ട പ്രഹരം ഏൽപ്പിച്ചു.
ക്ഷമയോടെ ബാറ്റ് ചെയ്ത ഖ്വാജ 81 പന്തിൽ അർധ ശതകം പൂർത്തിയാക്കി. 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസാണ് താരം നേടിയത്. ക്യാരിയുമായി മികച്ച കൂട്ടുകെട്ടും ഖ്വാജ ഒരുക്കി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 13 റൺസ് നേടി ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകി മടങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ അലക്സ് ക്യാരി പുറത്തായത് ഓസീസിന് തിരിച്ചടിയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 106 റൺസാണ് ക്യാരി നേടിയത്.
kerala
നടിയെ ആക്രമിച്ച കേസിൽ വീഡിയോ പ്രചരിപ്പിച്ച സംഭവം; മാർട്ടിനെതിരെ പൊലീസ് കേസ്
അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ തൃശൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
അതിജീവിതയെ അധിക്ഷേപിക്കുന്നതും പേര് പരാമർശിക്കുന്നതുമായ വീഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വീഡിയോ പങ്കുവെച്ചവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മാർട്ടിൻ്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ വിധി വന്നതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചത്. ജാമ്യത്തിലായിരുന്ന സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെയാണ് വീഡിയോയ്‌ക്കെതിരെ അതിജീവിത പരാതി നൽകിയത്.
kerala
നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ പിടിയില്‍
മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
കാസര്‍കോട് നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാസര്‍കോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപത്തു നിന്ന് ഉച്ചയോടെ ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. വിവരം ലഭിച്ചതോടെ പൊലീസ് ഉടന്‍ നടത്തിയ നീക്കത്തിലാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.
സംഘത്തെ കര്‍ണാടക പൊലീസ് കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് ഹാസനില്‍ വച്ച് പിടികൂടി. പ്രതികളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്താനാണ് നീക്കം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
kerala
ശബരിമല സ്വര്‍ണപ്പാളി കേസ്; ഇഡി അപേക്ഷയില്‍ നാളെ വിധി
കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക
ശബരിമല സ്വര്‍ണപ്പാളി കേസുകളുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭ്യമാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയില്‍ നാളെ വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.
കേസിന്റെ എഫ്‌ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
വിവരങ്ങള്‍ കൈമാറുന്നതില്‍ നിയമപരമായ തടസമില്ലെന്നും, എന്നാല്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം നടത്താവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മറ്റ് കുറ്റകൃത്യങ്ങളിലേക്കുള്ള അന്വേഷണം നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ അറിയിച്ചു.
സ്വര്‍ണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക സംബന്ധിച്ച അന്വേഷണത്തിനായാണ് രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്ന് ഇഡിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ ഐപിസി 467-ാം വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങള്‍ തേടുന്നതെന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കേസിലെ നിര്‍ണായക നീക്കമായി കണക്കാക്കുന്ന അപേക്ഷയില്‍ നാളത്തെ വിധിയിലേക്ക് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
