Auto
ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പ് വേണ്ട; എം.എൽ.എഫ്.എഫ് ടോൾ സംവിധാനം 2026 ഓടെ രാജ്യവ്യാപകം
MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനവും നിർമിത ബുദ്ധി (AI) അധിഷ്ഠിത ഹൈവേ മാനേജ്മെന്റും രാജ്യവ്യാപകമാകുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
Auto
റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് പുതിയ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു
പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോഞ്ചിംഗ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവയില്‍ പുതുതായി വികസിപ്പിച്ച 650 സിസി മോഡലുകളും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 650 ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ മോഡലുകളില്‍ ഒന്നായി വിപണിയിലെത്തും.
പരമ്പരാഗത മിനിമലിസ്റ്റ് റെട്രോ ഡിസൈന്‍ നിലനിര്‍ത്തിയെങ്കിലും പാരലല്‍ട്വിന്‍ എന്‍ജിനോടാണ് ഇത് വരുന്നത്. 648 സിസി ട്വിന്‍ എന്‍ജിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം സ്‌ലിപ്പ്അസിസ്റ്റ് ക്ലച്ചും ലഭിക്കും. വൃത്താകാര ഹെഡ്‌ലാമ്പ്, പിന്‍സ്ട്രിപ്പ് ചേര്‍ത്ത ടാങ്ക്, മെറ്റല്‍ ഫിനിഷ് തുടങ്ങിയ ഘടകങ്ങള്‍ ക്ലാസിക് ബുള്ളറ്റ് സ്‌റ്റൈലിംഗിനെ നിലനിര്‍ത്തുന്നു. കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് EICMA 2025ല്‍ ക്ലാസിക് 650ന്റെ പ്രത്യേക എഡിഷനും അവതരിപ്പിച്ചു.
ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ സ്‌കീമില്‍ ചുവപ്പും സ്വര്‍ണ്ണവും മാറിമാറി നല്‍കുന്ന ഈ പ്രത്യേക പതിപ്പിനും 648 സിസി ട്വിന്‍ എന്‍ജിനാണ് ഹൃദയം. ക്ലാസിക് മോഡലിന്റെ പാരമ്പര്യ സൗന്ദര്യത്തിന് കൂടുതല്‍ പ്രീമിയം ടെച്ചാണ് ഇത് നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്‌ലൈയിംഗ് ഫ്‌ളീ C6 ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ എയര്‍ബോണ്‍ പാരാട്രൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അലുമിനിയം ഘടകങ്ങളുള്ള അള്‍ട്രാലൈറ്റ് ആര്‍ക്കിടെക്ചറും കോംപാക്റ്റ് ബാറ്ററി കേസും ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ നിയോറെട്രോ ഡിസൈനിലാണ് എത്തുന്നത്.
ഗര്‍ഡര്‍സ്‌റ്റൈല്‍ ഫ്രണ്ട് സെറ്റപ്പും സുതാര്യമായ ബോഡി വര്‍കും ഇതിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ മോഡലിന്റെ ഉത്പാദനം ആരംഭിക്കും. ഫ്‌ലൈയിംഗ് ഫ്‌ളീ 56 ഫ്‌ളീ C6ന്റെ സാഹസിക പതിപ്പാണ്. സ്‌ക്രാംബ്ലര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നേരായ റൈഡിംഗ് പൊസിഷനും ഇരട്ട ഉപയോഗചക്രങ്ങളും ലഭിക്കുന്നു. കൂടുതല്‍ കരുത്തുറ്റ ഫ്രെയിമും അതിന്റെ rugged ലുക്കിനും പിന്തുണ നല്‍കുന്നു. 2026 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുന്ന ഫ്‌ളീ 56, C6ന്റെ അതേ ബാറ്ററി ഘടകങ്ങള്‍ പങ്കിടും. റോയല്‍ എന്‍ഫീല്‍ഡ് ഈ നാല് പുതിയ മോഡലുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
Auto
ജെ.എസ്.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
ന്യൂഡൽഹി: ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.
38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.
ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.
Auto
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.
യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.
ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)
ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
