Connect with us

Film

കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.

Published

on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.

2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.

ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യുഎസ്-ഇറാന്‍ സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു.

Published

on

By

കുവൈത്ത് സിറ്റി: യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കുവൈത്ത് എയര്‍വേയ്സിന്റെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. ബുക്കിംഗിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സര്‍വീസ് മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്എംഎസുകളും അയയ്ക്കുമെന്നും അറിയിച്ചു. വിമാനസര്‍വീസില്‍ മാറ്റം വന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാം. കുവൈത്തിനുള്ളില്‍: 171, കുവൈത്തിന് പുറത്തുനിന്ന്: +965 24345555 അല്ലെങ്കില്‍ 171, വാട്ട്സ്ആപ്പ്: +965 1802050.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍, മിസൈല്‍ഡ്രോണ്‍ ആക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചത്. ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ജാഗ്രതയിലാണെന്നും, ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വിമാനത്താവളത്തിലേക്ക് യാത്രതിരിക്കാവൂ എന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു.

 

Continue Reading

Film

തിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്

Published

on

രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജയിലര്‍ 2ന്റെ റിലീസ് തീയതി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ വില്ലനായ വിനായകന്റെ വര്‍മന്റെ ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ നിരവധി താരങ്ങള്‍ വന്നു പോകുന്നുണ്ട്.
മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. ഇവര്‍ക്ക് പുറമെ രമ്യ കൃഷ്ണന്‍ അടക്കമുള്ള മറ്റ് താരങ്ങളും വിഡിയോയിലുണ്ട്. അതേസമയം രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 15 ന് ചിത്രം തിയേറ്ററുകളിലത്തും.
Continue Reading

news

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു; മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. 

Published

on

By

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. കെസിഎ ഭാരവാഹികള്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കഴിഞ്ഞ കെസിഎല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീര്‍ത്തി വരുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേര്‍പ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നില്‍ ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീശാന്ത് തയ്യാറായത്.

Continue Reading

Trending