Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ്ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കാലത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. അതിനിടെ സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലകശില്‍പ്പക്കേസില്‍ പത്മകുമാറിന്റെ ജാമ്യഹര്‍ജി 22-ന് പരിഗണിക്കും. ഈ കേസില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിര്‍വാദം അറിയിക്കാന്‍ അന്വേഷണസംഘം സാവകാശം ചോദിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സമാന്തര അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടു മതി മറ്റൊരു അന്വേഷണം എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. ഇഡി അന്വേഷിച്ചാല്‍ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതും സര്‍ക്കാരിനു മുന്നിലെ ആശങ്കയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Published

on

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി മാറി -മുന്‍ എംഎല്‍എ കെസി രാജഗോപാലന്‍

മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.

Published

on

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ രാജഗോപാലന്‍ (കെസിആര്‍) രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.

കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്‍ക്കാര്‍ പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്.

ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്‍പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന്‍ എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന്‍ അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന്‍ എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും”, കെ.സി. രാജഗോപാലന്‍ പറഞ്ഞു.

Continue Reading

kerala

ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം; ആവശ്യവുമായി ബി എംഎസ്

Published

on

തിരുവനന്തപരും: ക്രിസ്മസ് ആഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്‍കി. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി.

 

 

Continue Reading

Trending