Connect with us

kerala

ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു; ഇതുവരെ 25 ലക്ഷം പേര്‍ ദര്‍ശനം നടത്തി

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു.

Published

on

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് തുടരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് തിരക്ക് വര്‍ധിച്ചത്. ഇന്ന് 12 മണി വരെ ദര്‍ശനം മാത്രം നടത്തിയത് അര ലക്ഷം പേരാണ്. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ.

ഇന്നലെ 65,632 പേര്‍ ദര്‍ശനത്തിനെത്തി. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി.

അതേസമയം, കാനനപാതകളിലൂടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തര്‍ വിവിധ കാനന പാതകളിലൂടെ ദര്‍ശനം നടത്തി. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23 ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 26 ന് സന്നിധാനത്തെത്തും 27നാണ് മണ്ഡല പൂജ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യും’ -വിഡി സതീശന്‍

മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം വേണം. അത് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

ഞങ്ങള്‍ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോണ്‍ഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.

Published

on

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിട്ടുണ്ട്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു.

യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്‌; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടി കസ്റ്റഡിയില്‍ വിട്ടു

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന്‍ ഹാജരായി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Continue Reading

Trending