Sports
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20; ലക്നൗവില്‍ ഉറ്റുനോക്കാവുന്ന പോരാട്ടം, സഞ്ജു ഇന്നും പുറത്തിരിക്കാന്‍ സാധ്യത
പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്.
ലക്നൗവ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ലക്നൗവില്‍ നടക്കും. പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്. ഇന്ത്യ പരമ്പര ഉടന്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനിടയില്‍ ദക്ഷിണാഫ്രിക്ക സമനിലക്ക് പിന്നില്‍ അവസാന മത്സരംവരെ പോരാടുമെന്ന് തീരുമാനിച്ചാണ് കളിയിലേക്ക് എത്തുന്നത്.
ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. കഴിഞ്ഞ മത്സരങ്ങളില്‍ ഇവരുടെ പ്രകടനം തൃപ്തികരമാവാതെ പോയിരുന്നിട്ടും ലക്നൗവിലെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുംറിന് പകരക്കാരനായി ഹര്‍ഷിദ് റാണ, പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവ് കളിയിലേക്ക് ഇറങ്ങും.
മലയാളി താരം സഞ്ജു സാംസണ് ഇന്നും പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. പകരം ജിതേഷ് ശര്‍മ്മ വിക്കറ്റ് കീപ്പിംഗ് ചെയ്യും. ദക്ഷിണാഫ്രിക്ക നിരയില്‍ സ്ഥിരത പുലര്‍ത്തുന്ന താരങ്ങള്‍ ക്വിന്റന്‍ ഡികോക്ക്, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് പ്രധാന ആശ്രയങ്ങള്‍. ടോസ് നേടിയ ടീമിന് ബൗളിങ് തിരഞ്ഞെടുക്കാനുള്ള സാധ്യത ഉയരുമ്പോള്‍ ലക്നൗവിലെ മഞ്ഞുവീഴ്ച്ച കളിയെ ചിലപ്പോള്‍ ബാധിക്കാനിടയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ദുര്‍ബലതകള്‍ മനസ്സിലാക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ പ്രധാന ശ്രമം. റണ്‍മല തീര്‍ക്കാന്‍ പ്രോട്ടീസിനുള്ള ബാറ്റര്‍മാര്‍ നിരയിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുമ്പോള്‍ അവര്‍ അടിപതറിയതും ശ്രദ്ധേയമാണ്. ഇന്നത്തെ മത്സരം പരമ്പരയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനാല്‍ ഉറ്റുനോക്കാവുന്ന ഒരു പോരാട്ടമായിരിക്കും.
News
രാജസ്ഥാനില്‍ മലയാളി സാന്നിധ്യം തുടരം; ഐപിഎല്‍ മിനി താര ലേലത്തില്‍ വിഘ്നേഷിനെ സ്വന്തമാക്കി ആര് ആര്
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്തത്.
സഞ്ജു സാംസണ് പോയാലും രാജസ്ഥാന് റോയല്‍സില്‍ മലയാളി സാന്നിധ്യം തുടരും. ഐപിഎല്‍ മിനി താര ലേലത്തില്‍ ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്തത്.
ലേലത്തില്‍ വിഘ്നേഷിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തുവരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചായി എത്തിയ പരിക്ക് വെല്ലുവിളിയായി.
എന്നാല്‍ ഇടവേളയ്ക്ക് ശേഷം മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി. ലേലത്തിന് മുന്നോടിയായി നേരത്തെ തന്നെ സഞ്ജു സാംസണ് രാജസ്ഥാന് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയിരുന്നു. രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നിവരെ വിട്ടുകൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയിരുന്നത്.
News
ഐപിഎൽ 2026: 30 ലക്ഷത്തിൽ നിന്ന് 8.40 കോടിയിലേക്ക്; ജമ്മു കശ്മീർ പേസർ ഔഖിബ് നബി ഡൽഹി ക്യാപിറ്റൽസിൽ
വാശിയേറിയ വിളിക്കൊടുവിൽ 8.40 കോടി രൂപയ്ക്ക് ഡൽഹി താരത്തെ സ്വന്തമാക്കി.
News
അന്ന് പൊന്നിന് വില ഇന്ന് ആര്‍ക്കും വേണ്ട; ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ
തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.
ഐപിഎൽ 2026 മിനി താരലേലത്തിൽ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് കനത്ത നിരാശ. തുടർച്ചയായി രണ്ടാം വർഷമാണ് താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്താതെ പോയത്.
75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് പൃഥ്വി ഷാ അബുദാബിയിൽ നടന്ന ലേലത്തിനെത്തിയത്. കാപ്ഡ് ബാറ്റ്സ്മാൻമാർ ഉൾപ്പെട്ട പ്രാരംഭ സെറ്റിൽ താരത്തിന്റെ പേര് അവതരിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത 10 ടീമുകളും താരത്തിനായി വിളിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിലും താരത്തെ ആരും എടുത്തിരുന്നില്ല. ഈ തുടർച്ചയായ തിരിച്ചടി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെയും പൃഥ്വിയുടെ ആരാധകരെയും അമ്പരപ്പിച്ചു.
2018ൽ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെട്ടിരുന്നത്. 1.2 കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തിയ താരം 2021 ഐപിഎല്ലിൽ കാഴ്ചവെച്ചിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത വർഷം 7.5 കോടി രൂപയ്ക്കാണ് ഡൽഹി ഷായെ നിലനിർത്തിയത്. എന്നാൽ, ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ 2025 സീസണിനു മുമ്പായി ഡൽഹി താരത്തെ കൈയൊഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രക്കായി കളിച്ച താരം ഫോം വീണ്ടെടുത്തു. രഞ്ജി ട്രോഫിയിൽ 470 റൺസ് നേടിയെങ്കിലും ആ പ്രകടനങ്ങൾ ഐപിഎൽ ലേലത്തിൽ താരത്തിന് തുണയായില്ല.
അതേസമയം, ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ ആണ്. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗ്രീനിനെ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. പൃഥ്വി ഷായെ കൂടാതെ ഡെവോൺ കോൺവേ, ജേക്ക് ഫ്രേസർ-മെക്ക്ഗർക്ക്, സർഫറാസ് ഖാൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങൾക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരുണ്ടായില്ല. ലേലത്തിന്റെ അവസാന റൗണ്ടിൽ, അൺസോൾഡ് ആയ താരങ്ങൾക്കായി വീണ്ടും ലേലം നടത്തുമ്പോൾ പൃഥ്വിയുടെ പേര് വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala19 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
