kerala
ശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ അപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ചെറിയ ഇടവേളയ്ക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്. സ്വർണം കവർന്ന കേസിൽ പ്രതിയായ ശ്രീകുമാറിനെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാറിന്റെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു നടപടി.
2019ൽ ശബരിമലയിൽ നിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ക്രമക്കേടിൽ ശ്രീകുമാറിന് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശ്രീകുമാറിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ നിലവിലുള്ള പ്രതികളിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നും അന്വേഷണ സംഘം അറിയിച്ചു.
kerala
തൃശൂർ പുന്നയൂർക്കുളത്ത് റോഡ് തകർന്നുവീണു
ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം–പാറേമ്പാടം റോഡാണ് തകർന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡ് തകരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡിൽ ഒരാഴ്ച മുൻപേ വിള്ളൽ കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിലായതിനെ തുടർന്ന് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.
ഏകദേശം 13 കോടി രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പി.ഡബ്ല്യുഡി ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതുതായി നിർമ്മിച്ച റോഡ് ഇത്തരത്തിൽ തകർന്നതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
kerala
വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
ഇതിനെ തുടർന്ന് കാലാവധി നീട്ടണമെന്ന മുസ്‌ലിം സംഘടനകളുടെയും വിവിധ സ്ഥാപന മാനേജ്‌മെന്റുകളുടെയും ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചതും, ട്രിബ്യൂണൽ മൂന്ന് മാസം കൂടി സമയം അനുവദിച്ചതും.
kerala
ഫെസ്റ്റിവൽ ലോഗോ, ബേഡ് എന്നിവയുടെ ചരിത്രമറിയാം
ജി അരവിന്ദൻ രൂപകൽപ്പന ചെയ്ത ലോഗോ പരിഷ്കരിച്ചത് ആനന്ദ് അമൽ
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്.
1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്.
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.
1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി.
മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ആനിമേഷൻ ആർട്ടിസ്റ്റ്, പ്രകാശ് മൂർത്തിയാണ് ആദ്യത്തെ സ്കെച്ച് നിർമ്മിച്ചത്. ഡിസൈനർ ഗോഡ്ഫ്രെ ദാസാണ് ഇത് ഇന്നത്തെ രൂപത്തിലേക്ക് പരിഷ്കരിച്ചത്.
എല്ലാ വർഷവും അനുയോജ്യമായ നിറങ്ങളും സിഗ്നേച്ചർ ഫിലിമുകളും മേളക്കായി തെരഞ്ഞെടുക്കുന്നു. സാമൂഹികപ്രസക്തിയുള്ള പ്രമേയങ്ങളാണ് എല്ലാ വർഷത്തെയും സിഗ്നേച്ചർ ഫിലിമുകളുടെ അടിസ്ഥാനം.
നിലവിലുളള ഏറ്റവും പഴക്കമുള്ള സിഗ്നേച്ചർ ഫിലിം ഈ വർഷം റീസ്റ്റൊറേഷൻ ചെയ്ത 1998 ലെ ചലച്ചിത്രമേളയുടേതാണ്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്‌ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
GULF23 hours agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
