Connect with us

kerala

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം; ഒരു മരണം

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

Published

on

മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്.  കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പതിനൊന്നു പേര്‍ക്ക് പരിക്ക്.

ഇന്നലെയും ശബരിമല യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 25 രൂപയുടെ വര്‍ധനവ്

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ കൂട്ടി 11,930 രൂപയില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപ ആയി.

വെള്ളിാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. അതിലൂടെ പവന്റെ വില 95,440 രൂപയായിരുന്നെങ്കിലും ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് തിരിച്ചുവന്നു.

കരട് സ്വര്‍ണവിലയില്‍ മാറ്റം, 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 9,830 രൂപ, 14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 20 രൂപ കുറവ് 7,660 രൂപ

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3% വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് 4,212.70 ഡോളര്‍ ആയി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

അന്തര്‍ദേശീയ വിപണിയില്‍ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഇതുമൂലം യുഎസിന് പുറത്തുള്ള ചില വിപണികളില്‍ സ്വര്‍ണവില താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറക്കുന്ന സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സാമ്പത്തിക വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. അത് സ്വര്‍ണവിലയെ അടുത്ത ദിവസങ്ങളിലും സ്വാധീനിക്കാനിടയുണ്ട്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: ഇന്ന് നിര്‍ണായക വിധി; ദിലീപ് അടക്കം പത്ത് പ്രതികള്‍ ഹാജരാകും

സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.

Published

on

കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നടി ആക്രമണം കേസില്‍ ഇന്ന് എറണാകുളം ജില്ലാ കോടതി വിധി പറയും. സംഭവം നടന്നിട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നതാണ്.

കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളുണ്ട്. വിധി പ്രസ്താവിക്കുന്നതിനാല്‍ എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ ദിലീപ്, സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: സാക്ഷികളുടെ കൂറുമാറ്റം, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

അന്വേഷണ ഘട്ടത്തില്‍ നിര്‍ണായക മൊഴി നല്‍കിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 28 സാക്ഷികളാണ് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയത്

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലഘട്ടം മുഴുവന്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. അന്വേഷണ ഘട്ടത്തില്‍ നിര്‍ണായക മൊഴി നല്‍കിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 28 സാക്ഷികളാണ് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ എന്നീ താരങ്ങളുടെ മൊഴിമാറ്റം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ആദ്യ മൊഴികളില്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് ശത്രുതയുണ്ടെന്ന് വ്യക്തമാക്കിയ താരങ്ങള്‍, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ അമ്മയുടെ റിഹേഴ്സല്‍ വേദിയില്‍ ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ‘കത്തിച്ചുകളയും’ എന്ന് പറഞ്ഞുവെന്നുമായിരുന്നു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യ മാധവനുമായുള്ള ബന്ധം പുറത്തുവന്നതില്‍ ദിലീപിന് നടിയോടുള്ള ദേഷ്യം വര്‍ധിച്ചിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് അവ മൊഴികളും പിന്‍വലിക്കപ്പെട്ടു.

താരസംഘടനയിലെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിമാറ്റം പ്രോസിക്യൂഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. നടി ദിലീപിനെതിരെ ‘അമ്മ’യില്‍ പരാതി നല്‍കിയെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയം അത്തരമൊരു പരാതി ഓര്‍മ്മയില്ലെന്ന് ബാബു കോടതിയില്‍ വ്യക്തമാക്കി.

ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത് തുടങ്ങിയവരുള്‍പ്പെടെ നിരവധി സിനിമാതാരങ്ങളും കൂറുമാറ്റം നടത്തിയവരുടെ പട്ടികയില്‍ ചേര്‍ന്നു.

സാക്ഷികളുടെ ഈ കൂറുമാറ്റ പരമ്പരയാണ് കേസിന്റെ വിചാരണയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകമായി വിലയിരുത്തപ്പെടുന്നത്.

 

Continue Reading

Trending