Connect with us

kerala

തൃശ്ശൂരില്‍ വീണ്ടും കാട്ടാനാക്രമണം; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്.

Published

on

തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാനാക്രമണം.ചാലക്കുടി ചായ്പന്‍ക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തെക്കൂടന്‍ സുബ്രന്‍ (68) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇതേസമയം, കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ പുതൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ കാട്ടാന ആക്രമിച്ച് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാളിമുത്തുവിന് ആന്തരിക രക്തസ്രാവവും നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന പിന്നില്‍ നിന്ന് തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടിയതിന്റെയും ഗുരുതര ക്ഷതങ്ങളും ശരീരത്തില്‍ കണ്ടെത്തി.

കാളിമുത്തുവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായമായി മകന്‍ അനില്‍കുമാറിനെ വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് വകുപ്പ് അറിയിച്ചു. ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നുമാണ് വിവരം.

kerala

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Published

on

മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന കഴിഞ്ഞ ദിവസങ്ങളിലും വീടുവീടായി വോട്ടിനായി പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി 11.15 ഓടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി

അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എറണാകുളം ജില്ലാ കോടതി ഇന്ന് നിര്‍ണായക വിധി പറയും. അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.

കോടതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസില്‍ പള്‍സര്‍ സുനി, ഡ്രൈവര്‍ മാര്‍ട്ടിന്‍, ബി. മണികണ്ഠന്‍ എന്നിവരടക്കം പത്ത് പേരാണ് പ്രതികള്‍. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി. 261 സാക്ഷികളുള്ള കേസില്‍ 28 പേര്‍ മൊഴി മാറ്റി. 142 തൊണ്ടുകള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസം എടുത്തുവെന്നത് കേസിന്റെ സങ്കീര്‍ണ്ണത തെളിയിക്കുന്നു.

ലൈംഗിക പീഡനം, ഗൂഢാലോചന, അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രീകരണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ നേരിടുന്നത്. പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

 

Continue Reading

kerala

ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ മറുപടി; മുഖ്യമന്ത്രിയുടെ മീറ്റ് ദ പ്രസ് പ്രഹസനം; അറേഞ്ച്ഡ് ചോദ്യങ്ങള്‍

കാലിക്കറ്റ് പ്രസ് ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ മീറ്റ് ദ പ്രസ് ശരിക്കുമൊരു അറേഞ്ച്ഡ് പ്രോഗ്രാം പോലെയായിരുന്നു

Published

on

കോഴിക്കോട്: മീറ്റ് ദ പ്രസുകള്‍ എന്നാല്‍ പ്രസ് ക്ലബുകള്‍ ക്ഷണിക്കുന്ന അതിഥിയും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തുറന്ന സംവാദമാണ്. പക്ഷേ കാലിക്കറ്റ് പ്രസ് ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ മീറ്റ് ദ പ്രസ് ശരിക്കുമൊരു അറേഞ്ച്ഡ് പ്രോഗ്രാം പോലെയായിരുന്നു. ഒരു മണിക്കൂര്‍ പരിപാടിയില്‍ സ്വാഗതവും അധ്യക്ഷപ്രസംഗത്തിനും ശേഷം മുഖ്യമന്ത്രിയുടെ ആമുഖം. എഴുതി തയ്യാറാക്കിയ കുറിപ്പ് അദ്ദേഹം പത്ത് മിനുട്ടിലധികം വായിക്കുന്നു. പിന്നെ ചോദ്യങ്ങള്‍. ആദ്യം ശബരിമല സ്വര്‍ണക്കൊള്ള. അതിന് നേരത്തെ പറഞ്ഞ മറുപടികള്‍. സര്‍ക്കാരിന് ഒന്നും മറക്കാനില്ല. ആരെയും സംരക്ഷിക്കില്ല.

പത്മകുമാര്‍ എന്ന മുന്‍ എം.എല്‍.എ ഇപ്പോഴും ജയിലില്‍ കഴിയുമ്പോള്‍ ഒരു നടപടിയുമില്ലല്ലോ എന്ന ഉപചോദ്യത്തിന് പക്ഷേ പുതിയ മറുപടി-നടപടി സ്വീകരിക്കേണ്ടത് ഞാനല്ല, ഞാന്‍ നടപടിയെടുത്താല്‍ അത് തെറ്റാ യി വ്യാഖ്യാനിക്കപ്പെടുമെന്ന വിശദീകരണം. ഉപചോദ്യങ്ങള്‍ ഉയരവെ സ്‌പോണ്‍സേര്‍ഡ് ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ജമാഅത്തെ വിഷയത്തില്‍ പ്രതിപക്ഷ നേര്‍താവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തേടുന്ന ചോദ്യം. എഴുതി തയ്യാറാക്കിയ മറുപടി മുഖ്യമന്ത്രി വായിക്കാന്‍ തുടങ്ങിയതോടെ സ് പോണ്‍സറിംഗ് വ്യക്തം. ജമാ അത്തിന്നെതിരെ പഴയ ദേശാഭിമാനി മുഖപ്രസംഗം ഉദ്ധരിച്ച് 12 മിനുട്ട് മറുപടി. ഉപചോദ്യങ്ങളെ മുഖ്യമന്ത്രി പ്രോല്‍സാഹി പ്പിച്ചു. എന്നാല്‍ ജമാ അത്ത് അമീറിനെ പാര്‍ ട്ടി ആസ്ഥാനത്ത് ക ണ്ട കാര്യം ചോദ്യമാ യപ്പോള്‍ ക്ഷുഭിതനാ യി-നിങ്ങള്‍ ചരിത്രം ചികയുക.

എന്ത് ചെയാലും ജമാഅത്തിനെ ശുദ്ധീകരിക്കാനാവില്ല എന്ന ദേഷ്യവും. ജനം ചാനലുകാരുടെ ജമാഅത്ത് ചോദ്യത്തിലും സ്‌പോണ്‍ സറിംഗ് ഗന്ധം. ജമാഅത്തെ നേതാക്കളെ കണ്ട കാര്യം അദ്ദേഹം സമ്മതിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ സംസ്ഥാനത്തെ എം.പി മാരുടെ പ്രവര്‍ത്തനത്തെകുറിച്ച് പറഞ്ഞത് പാര്‍ട്ടി ചാനലിന്റെ ചോദ്യമായപ്പോഴും എഴുതി തയ്യാറാക്കിയ മറുപടി വിശദമായി വായിക്കുന്നു. പിറകെ പാര്‍ട്ടി പത്രത്തിന്റെ ശശി തരൂര്‍ ചോദ്യത്തിനും വിശദമായ മറുപടി. ഇതിനിടെ പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും കാര്യമായ മറുപടിയുണ്ടായില്ല.

 

Continue Reading

Trending