kerala
ജിദ്ദ–കരിപ്പൂർ വിമാനം തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ്
രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്നു കരിപ്പൂരിലേക്കെത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്തെ സുരക്ഷിതമായി യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
kerala
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ചു
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളി വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.
ഇന്നലെയും സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി
പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി. ഇന്നലെ വൈകുന്നേരമാണ് മൊഴിയെടുത്തത്. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിറകില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ആരോപണ വിധേയനായ ദുബായ് വ്യവസായിയില്‍ നിന്ന് എസ്‌ഐടി നേരത്തെ മൊഴിയെടുത്തിരുന്നു. കൊള്ളയില്‍ ഉള്‍പ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങള്‍ വ്യവസായി അറിയിച്ചു. എന്നാല്‍, രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: പാസ്പോർട്ട് തിരികെ തേടി ദിലീപ്; ഹർജി ഇന്ന് പരിഗണിക്കും
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണവിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ശിക്ഷാവിധി പ്രഖ്യാപിച്ച ദിവസവും ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ തീരുമാനം. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിരിക്കുന്ന സാഹചര്യത്തിൽ ഹർജിയെ പ്രോസിക്യൂഷൻ എതിര്‍ക്കാനാണ് സാധ്യത. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശയാത്ര അനിവാര്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ദിലീപ് കോടതിയിൽ ഉന്നയിക്കാൻ സാധ്യത. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.
അതേസമയം, അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അധിക്ഷേപ വിഡിയോ പങ്കുവെച്ചവരെയും കേസിൽ പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india3 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
