Connect with us

kerala

‘കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും യുഡിഎഫില്‍നിന്നുണ്ടാകും’; പാരഡി പാട്ടിന്റെ ശില്പിയുമായി സംസാരിച്ച് കെ.സി വേണുഗോപാല്‍ എംപി

കേരളം മുഴുവന്‍ ഏറ്റുപാടുന്ന പോറ്റിയെ കേറ്റിയെ പാരഡി ഗാനം എഴുതിയ ജി.പി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫോണില്‍ സംസാരിച്ചു.

Published

on

കേരളം മുഴുവന്‍ ഏറ്റുപാടുന്ന പോറ്റിയെ കേറ്റിയെ പാരഡി ഗാനം എഴുതിയ ജി.പി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫോണില്‍ സംസാരിച്ചു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ എംപി ഉറപ്പ് നല്‍കി.

ശാസ്താവിന്റെ സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ ഇന്നും പാര്‍ട്ടിക്കുള്ളില്‍ എല്ലാ പദവികളും നിലനിര്‍ത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണെന്നും വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ കൊള്ളയാണ് കുറ്റകരമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആ കൊള്ളയെ’പാട്ടാക്കിയവര്‍’ ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവര്‍ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബര്‍ പൊലീസാണ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തില്‍ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിര്‍മിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു; ഐഎഫ്എഫ്കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു. പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും’: ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

Continue Reading

kerala

സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തര്‍ത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 20 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഭേദഗതി.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിര്‍മാണമെന്നും ആക്ഷേപമുണ്ട്.

2021-ലെ കേന്ദ്രസര്‍ക്കാരിന്റെ പഴയവാഹനം പൊളിക്കല്‍ നയത്തെത്തുടര്‍ന്ന് 15 വര്‍ഷം പിന്നിട്ട 4500 സര്‍ക്കാര്‍ വാഹനങ്ങളുടെയും 1115 കെഎസ്ആര്‍ടിസി ബസുകളുടെയും രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നല്‍കാനാണ് നിയമഭേദഗതി.

 

Continue Reading

kerala

ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് കോടതി; പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണവിധേയമായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള അപേക്ഷ അംഗീകരിച്ച് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.

ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ച്ചത്. മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.

 

Continue Reading

Trending