Connect with us

News

അണ്ടര്‍-19 ഏഷ്യ കപ്പ്; കിരീടം ലക്ഷ്യമിട്ട് ഇന്ത്യപാകിസ്താന്‍ കലാശപ്പോര്‍ ഇന്ന്

ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അജയ്യരായാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യന്‍ സംഘം കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.

Published

on

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടങ്ങളുടെ എണ്ണം ഡസനിലെത്തിക്കാനൊരുങ്ങുന്ന ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഫൈനലില്‍ ഏറ്റുമുട്ടും. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അജയ്യരായാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യന്‍ സംഘം കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.

ഫര്‍ഹാന്‍ യൂസുഫ് നയിക്കുന്ന പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് മാത്രമാണ് പരാജയപ്പെട്ടത്. മൂന്ന് മാസം മുന്‍പ് നടന്ന സീനിയര്‍ ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യപാകിസ്താന്‍ പോരാട്ടമായിരുന്നു കിരീടനിര്‍ണയം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ആദ്യ ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. പാക് താരങ്ങളുമായി ഹസ്തദാനം ഒഴിവാക്കണമെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം അണ്ടര്‍-19 ഏഷ്യ കപ്പിലും തുടരുന്നതിനിടെയാണ് ഇരു ടീമുകളും വീണ്ടും കലാശപ്പോരില്‍ മുഖാമുഖം വരുന്നത്.

14 കാരനായ വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയില്‍ വലിയ പ്രതീക്ഷയാണ് ടീം വെക്കുന്നത്. മലയാളി ബാറ്റര്‍ ആരോണ്‍ ജോര്‍ജും മികച്ച ഫോമിലാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കനിഷ്‌ക് ചൗഹാന്‍ ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.

 

News

ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയ്ക്കെതിരെ പരമ്പരയ്ക്ക് ഇന്ന് തുടക്കം

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തിലും ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലുമാണ് നടക്കുക.

Published

on

ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്തിലും ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലുമാണ് നടക്കുക.

ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിച്ച് പരമ്പരയ്ക്കിറങ്ങുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ പരമ്പര.

ടീമില്‍ തമിഴ്‌നാട് സ്വദേശിയായ 17 കാരി ബാറ്റര്‍ ജി. കമാലിനിയും ഇടംകൈ സ്പിന്നര്‍ വൈഷ്ണവി ശര്‍മയും പുതുമുഖങ്ങളായി ഇടം നേടി. ഏകദിന ലോകകപ്പില്‍ തിളങ്ങിയ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ തുടങ്ങിയ പ്രമുഖരും ഇന്നത്തെ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങും.

ഡിസംബര്‍ 23നാണ് രണ്ടാം മത്സരം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ 26, 28, 30 തീയതികളിലായിരിക്കും.

 

Continue Reading

kerala

ശ്രീനിവാസന് ഇന്ന് അന്തിമ യാത്ര

ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.

Published

on

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.

ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സാമൂഹിക–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ശ്രീനിവാസൻ അന്തരിച്ചത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.

1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി.

1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. കെ.ജി. ജോർജ് സംവിധാനം ചെയ്ത *‘മേള’*യിൽ അഭിനയിച്ച ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ തിരക്കഥാരചന ആരംഭിച്ചു.

1989-ൽ ‘വടക്കുനോക്കിയന്ത്രം’, 1998-ൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക–വിമർശക പ്രശംസ നേടി. ആദ്യകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ച ശ്രീനിവാസൻ സിനിമാനിർമാണ രംഗത്തും കഴിവ് തെളിയിച്ചു. മികച്ച കഥ, തിരക്കഥ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭയാണ് ശ്രീനിവാസൻ.

Continue Reading

crime

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Published

on

കാസര്‍കോട്: കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Continue Reading

Trending