News
കൊച്ചിയില്‍ ഹൃദയവുമായി എയര്‍ ആംബുലന്‍സ്; ഷിബുവിന്റെ ഹൃദയം ഇനി ദുര്‍ഗയില്‍ തുടിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തിച്ചു. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്ക് മാറ്റിവെക്കുന്നതാണ് ശസ്ത്രക്രിയ.
കൊച്ചി: ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജനറല്‍ ആശുപത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തിച്ചു. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്ക് മാറ്റിവെക്കുന്നതാണ് ശസ്ത്രക്രിയ.
സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ആദ്യമായാണ്. വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ അവയവദാനമാണ് ഈ ചരിത്രശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്രപടലങ്ങള്‍, സ്കിന്‍ എന്നിവ ദാനം ചെയ്തു. ഇതില്‍ ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ വിജയകരമായി മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വും നേത്രപടലങ്ങളും മറ്റു രോഗികള്‍ക്കായി സൂക്ഷിച്ചിരിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുമ്പ് ഹൃദയമാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ടെങ്കിലും ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് ആദ്യമാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദുര്‍ഗയ്ക്ക് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന ഗുരുതര ഹൃദയരോഗമാണ്.
അമ്മയും സഹോദരിയും ഇതേ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. പിതാവും നേരത്തേ മരിച്ചു. ഇപ്പോള്‍ സഹോദരന് മാത്രമാണ് ദുര്‍ഗയ്ക്കൊപ്പം ഉള്ളത്. അവയവദാനവും ആരോഗ്യവകുപ്പിന്റെ ഏകോപനവും ചേര്‍ന്ന് കേരളം മെഡിക്കല്‍ രംഗത്ത് വീണ്ടും പുതിയ ചരിത്രം കുറിക്കുകയാണ്.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലയില്‍ പ്രതികളായ നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 1, 2, 3, 5 പ്രതികള്‍ ബിജെപി അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനെന്നും റിപ്പോര്‍ട്ട്. കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേല്‍നോട്ടം വഹിക്കും. എസ്/എസ്ടി അട്രാസിറ്റി ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.
അറസ്റ്റിലായവര്‍ നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചത്തലം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതില്‍ പലരും ഒളിവിലാണ്. കേസില്‍ ഇതുവരെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകള്‍ ചുമത്തിയിട്ടില്ല . പ്രതികള്‍ രാം നാരായണനെ ക്രൂരമായി മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാം നാരായണന്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
News
കാട്ടാന ഭീതി; അയ്യൻകുന്നിൽ ജാഗ്രത, നിരോധനജ്ഞ പ്രഖ്യാപിച്ചു
വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പകൽ മുഴുവൻ ആന സഞ്ചരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിൽ കാട്ടാനയുടെ അപ്രതീക്ഷിത കടന്നുകയറ്റം ജനങ്ങളിൽ ഭീതിയുണർത്തി. ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാൻ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേൽ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്ത് എത്തിയത്. തുടർന്ന് വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പകൽ മുഴുവൻ ആന സഞ്ചരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
നാട്ടുകാരും വനപാലകരും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഗുരുതരമായി. ഇതിനിടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തന്നെ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്തു.
സാഹചര്യം വിലയിരുത്തിയ ജില്ലാ കലക്ടർ അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ന് പുലർച്ചെയോടെ ആനയെ വനത്തിലേക്ക് തുരത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിൻസ് മാത്യു, മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗം ബിന്ദു ഷാജി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആന ഉൾക്കാട്ടിലേക്കു മടങ്ങിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആന വീണ്ടും കാടിറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
kerala
സ്വർണവില വീണ്ടും വർധിച്ചു; ഇന്ന് കൂടിയത് രണ്ടുതവണ, സര്‍വകാല റെക്കോഡില്‍
രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രണ്ടുതവണ വര്‍ധിച്ച് സര്‍വകാല റെക്കോഡിലേക്കാണ് വിലയെത്തിയത്. പവന് 1440രൂപയും ഗ്രാമിന് 180 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12480 രൂപയും പവന് 99,840 രൂപയുമായി. 160 രൂപ കൂടിയാല്‍ ഒരുലക്ഷം രൂപയാകും പവന് വില.
രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.
ആഗോളവിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്?പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,409.37 ഡോളറായി ഉയര്‍ന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറച്ചത് മൂലം ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്.
-
kerala20 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala21 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala21 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala22 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india19 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india21 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
