വാഹനാപകടത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് അങ്കമാലി സ്വദേശി ബില്‍ജിത്ത് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലെത്തിച്ച ശേഷം, ഹയാത്ത് ഹെലിപ്പാഡില്‍ ഇറക്കി ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് മാറ്റിവെക്കാന്‍ കൊണ്ടുവന്നത്.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാക്ക് കൈമാറി.