Connect with us

News

കാട്ടാന ഭീതി; അയ്യൻകുന്നിൽ ജാഗ്രത, നിരോധനജ്ഞ പ്രഖ്യാപിച്ചു

വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പകൽ മുഴുവൻ ആന സഞ്ചരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

Published

on

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിൽ കാട്ടാനയുടെ അപ്രതീക്ഷിത കടന്നുകയറ്റം ജനങ്ങളിൽ ഭീതിയുണർത്തി. ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാൻ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേൽ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്ത് എത്തിയത്. തുടർന്ന് വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പകൽ മുഴുവൻ ആന സഞ്ചരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

നാട്ടുകാരും വനപാലകരും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഗുരുതരമായി. ഇതിനിടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തന്നെ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു.

സാഹചര്യം വിലയിരുത്തിയ ജില്ലാ കലക്ടർ അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ന് പുലർച്ചെയോടെ ആനയെ വനത്തിലേക്ക് തുരത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

ജില്ലാ പഞ്ചായത്തംഗം ജയ്‌സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിൻസ് മാത്യു, മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗം ബിന്ദു ഷാജി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആന ഉൾക്കാട്ടിലേക്കു മടങ്ങിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആന വീണ്ടും കാടിറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവില വീണ്ടും വർധിച്ചു; ഇന്ന് കൂടിയത് രണ്ടുതവണ, സര്‍വകാല റെക്കോഡില്‍

രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രണ്ടുതവണ വര്‍ധിച്ച് സര്‍വകാല റെക്കോഡിലേക്കാണ് വിലയെത്തിയത്. പവന് 1440രൂപയും ഗ്രാമിന് 180 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12480 രൂപയും പവന് 99,840 രൂപയുമായി. 160 രൂപ കൂടിയാല്‍ ഒരുലക്ഷം രൂപയാകും പവന്‍ വില.

രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.

ആഗോളവിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്?പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,409.37 ഡോളറായി ഉയര്‍ന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറച്ചത് മൂലം ആളുകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്.

Continue Reading

News

ബംഗ്ലാദേശ് കലാപം; പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു

ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്

Published

on

ധാക്ക: ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്.  വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടയില്‍ ന്യൂജന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷെരീഫ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്.  ഹാദിയുടെ മരണത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.  ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതായി അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഖണ്ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.

Continue Reading

News

അനിമലിനെ മറികടന്ന് ‘ ധുരന്ദര്‍ ‘; ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രകുതിപ്പ്

‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ‘ ധുരന്ദര്‍’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്

Published

on

രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ ധുരന്ദര്‍ ‘ ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം സ്വന്തമാക്കി. ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 852.75 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 666.75 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.

പതിനേഴാം ദിവസത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 38.5 കോടി നേടിയ ചിത്രം, രണ്‍ബീര്‍ കപൂര്‍ നായകനായ ‘ അനിമല്‍ ‘എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനായ 553 കോടി മറികടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

280 കോടി ബജറ്റില്‍ നിര്‍മ്മിച്ച ‘ ധുരന്ദര്‍’ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 3 മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി.

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തിന് ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് അടക്കമുള്ളവര്‍ ശബ്ദം നല്‍കി. രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രസന്‍സിനെ പിന്തുണയ്ക്കുന്ന ഈ ഗാനം ആധുനിക ഹിപ-്‌ഹോപ്പ്-പഞ്ചാബി സ്‌റ്റൈല്‍ മിശ്രണമാണ്.

‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ‘ ധുരന്ദര്‍’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്.

Continue Reading

Trending