Connect with us

kerala

ഗൃഹനാഥനെ തടഞ്ഞ് എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം

Published

on

കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ കാസർഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

നെല്ലിക്കുന്നിയിൽ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മിൽ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്

ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം

Published

on

തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. രഞ്ജിത്തിനാണ് വെടിയേറ്റ് പരിക്കേറ്റത്. ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം. പരിക്ക് ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി ചെയ്യുന്നതായും, സജീവ് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയതായി പരാതി

മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപറ്റിയതായി പരാതി. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇറിഡിയം വാങ്ങുന്നതിനായി 25 ലക്ഷം രൂപ കൈമാറിയെങ്കിലും, പിന്നീട് കൈമാറിയത് വ്യാജ ഇറിഡിയമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനുമുമ്പ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയെയും കന്യാസ്ത്രീമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മറ്റൊരു ഇറിഡിയം തട്ടിപ്പ് സംഘത്തെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി.

ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്ഐടി കണ്ടെത്തിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി.  2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.

Continue Reading

Trending